Categories
latest news

ഇന്‍ഡോനേഷ്യയില്‍ നിന്നും നാല് ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ എത്തി, മഹാരാഷ്ട്രയ്ക്കും യു.പി.ക്കും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍

ഇന്തോനേഷ്യ നല്‍കിയ നാല് ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ ജക്കാര്‍ത്തയില്‍ നിന്നും ഇന്ത്യന്‍ വായുസേനയുടെ വലിയ കാരിയര്‍ വിമാനത്തില്‍ വിശാഖപട്ടണത്ത് എത്തിച്ചു. ഇതോടൊപ്പം ജര്‍മ്മനി നല്‍കിയ ഓക്‌സിജന്‍ ഉല്‍പാദന അസംസ്‌കൃത വസ്തുക്കള്‍ ഫ്രാങ്ക്ഫുര്‍ട്ടില്‍ നിന്നും മുംബൈയിലും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ യു.പി.യിലെ ഗാസിയാബാദിലും എത്തി.

ഇന്ത്യന്‍ വായുസേന ആകെ 75 ഓക്‌സിജന്‍ കണ്ടെയിനറുകള്‍ ഇന്ത്യയിലെത്തിക്കുന്ന ദൗത്യം നിര്‍വ്വഹിച്ചുവരികയാണ്. 42 ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളാണ് കൂറ്റന്‍ സാധന സാമഗ്രികള്‍ വിദേശസംഭാവനയായി ലഭിച്ചത് ഇന്ത്യയിലേക്കെത്തിക്കുന്നത്. ഇവയില്‍ 13 എണ്ണം വന്‍ വാഹക ശേഷിയുള്ളവയാണ്. നിരവധി കണ്ടെയ്‌നറുകളെ ഒരുമിച്ച് കൊണ്ടുവരാന്‍ കഴിയുന്നവയാണിവ.

thepoliticaleditor
Spread the love
English Summary: germany and indonesia sends oxigen containers and concentrators to india

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick