Categories
kerala

ആലപ്പുഴയിലെ ധൂമസന്ധ്യ: ചെലവായത് ലക്ഷങ്ങള്‍, തര്‍ക്കം പുതിയ തലത്തിലേക്ക്

കൊവിഡിനെ പ്രതിരോധിക്കാനായി ആലപ്പുഴ നഗരസഭ അതിന്റെ 52 വാര്‍ഡുകളില്‍ അപരാജിത ചൂര്‍ണം എന്ന പൊടി വിതരണം ചെയ്ത് വീടുകളില്‍ പുകച്ച് ധൂമസന്ധ്യ എന്ന പരിപാടി നടത്തിയതിലൂടെ ചെലവായത് ഇരുപതി ലക്ഷത്തിലേറെ രൂപയെന്ന് വിമര്‍ശനം. എന്നാല്‍ എത്ര പണം ചെലവായി എന്നത് സംബന്ധിച്ച് നഗരസഭ പ്രതികരിചച്ചിട്ടില്ല. എന്നാല്‍ ചൂര്‍ണം പുകച്ചത് അശാസ്ത്രീയമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് വിമര്‍ശനം ഉന്നയിച്ചതോടെ അതിനെതിരായി ആയുര്‍വേദ, ഹോമിയോ അനുകൂലികളും രംഗത്തെത്തിയിരിക്കുന്നു. ഈ വിവാദം വൈദ്യശാസ്ത്രത്തിലെ അലോപ്പതി വിഭാഗവും ആയുര്‍വേദ, ഹോമിയോ വിഭാഗങ്ങളും തമ്മിലുള്ള സ്ഥിരം തര്‍ക്കത്തിന്റെ തലത്തിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

പുകച്ചത് ആയുര്‍വേദത്തിലെ ചേരുവകളുടെ പൊടിയായതിനാല്‍ ആയുര്‍വേദ അസോസിയേഷന്‍ ഓഫ് ഇന്ത്യ ശാസ്ത്രസാഹിത്യ പരിഷത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ധൂമം കൊണ്ട് കൊവിഡിനെ അകറ്റാനാവും എന്നത് അശാസ്ത്രീയമാണെന്നാണ് പരിഷത്ത് വിമര്‍ശനം. ആയുര്‍വേദത്തെയും ഹോമിയോപ്പതിയെയും വൈദ്യശാസ്ത്രമായി അംഗീകരിക്കാത്ത് അലോപ്പതി വിഭാഗത്തിന് ഇഷ്ടമാകുന്ന നിലപാടാണിത്. കൊവിഡിന് ഹോമിയോ പ്രതിരോധ മരുന്ന് ഫലപ്രദമാണെന്ന് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ തന്നെ പ്രചരിപ്പിക്കുകയും സംസ്ഥാനത്ത് പലയിടത്തും ഹോമിയോ മരുന്നുകള്‍ വ്യാപകമായി ജനങ്ങള്‍ കഴിക്കുകയും ചെയ്തിരുന്നു. ഇതു മൂലം കൊവിഡ് ബാധ ഉണ്ടായില്ല എന്നാണ് ഹോമിയോക്കാരുടെ അവകാശവാദം. ആയുര്‍വേദവും കോവിഡിനെ പ്രതിരോധിക്കാന്‍ മാര്‍ഗങ്ങളുണ്ട് എന്ന് അവകാശപ്പെടുന്നുണ്ട്. എന്നാല്‍ അലോപ്പതി മാത്രമാണ് യഥാര്‍ഥ ചികില്‍സാ പദ്ധതി എന്നും ആയുര്‍വേദം ഉള്‍പ്പെടെ വെറും സുഖചികില്‍സ മാത്രമാണെന്നും ഉള്ള വാദമാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എല്ലാക്കാലത്തും ഉന്നയിക്കുന്നത്. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയകളില്‍ പരിശീലനം നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ഐ.എം.എ. ശക്തമായി എതിര്‍ത്തു വരികയാണ്. ആലപ്പുഴയിലെ ധൂമസന്ധ്യ വിവാദവും അലോപ്പതിയും ഇതര ചികില്‍സാവിഭാഗവും തമ്മിലുള്ള പരമ്പരാഗത ശത്രുതാപ്പോരാട്ടത്തിന് മരുന്നായിത്തീരുകയാണിപ്പോള്‍.

thepoliticaleditor

ആലപ്പുഴ നഗരാസഭാധ്യക്ഷ സൗമ്യാരാജ് ആയുര്‍വേദത്തിന്റെ ഫലപ്രാപ്തിയെ അനുകൂലിച്ചാണ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. വായുവിലൂടെ പകരുന്ന എല്ലാ പകര്‍ച്ച വ്യാധികളും തടയാനുതകുന്നതാണ് അപരാചിത ധൂമചൂര്‍ണം എന്ന് നഗരസഭാധ്യക്ഷ പുറത്തിറക്കിയ നോട്ടീസില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആന്റീ ബാക്ടീരിയലും ആന്റി വൈറലും ആണ് ചൂര്‍ണം എന്നും പറയുന്നുണ്ട്. (ഇതിനെയാണ് പരിഷത്ത് ചോദ്യം ചെയ്യുന്നത്.) അരലക്ഷം വീടുകളില്‍ അപരാജിത ചൂര്‍ണം പുകച്ചതായും ധൂപനത്തിന് ഫലപ്രാപ്തി ഉണ്ടെന്ന് ആയുര്‍വേദ മെഡിക്കല്‍ ഓഫീസറുടെ കുറിപ്പ് ഉണ്ടെന്നും സൗമ്യാ രാജ് പറയുന്നു. ആദ്യതരംഗം വന്ന സമയത്ത് ഒരു വാര്‍ഡില്‍ ഹോമിയോ പ്രതിരോധ മരുന്ന് നല്‍കിയിരുന്നു എന്നും അത് വളരെ ഫലം ചെയ്തിരുന്നു എന്നും നഗരസഭാധ്യക്ഷ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിമര്‍ശനത്തിന് പരോക്ഷ മറുപടിയാണ് നഗരസഭാധ്യക്ഷ നല്‍കിയത്.(ഫോട്ടോ കടപ്പാട്-ദി ഹിന്ദു)

Spread the love
English Summary: dhoom sandhya in alappuzha-- aloppathi and ayurvdea supporters face to face

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick