കേരളത്തിലും എല്ലാം കണക്കാണ് എന്ന് വരുത്തുന്നവര്‍ അറിയുക, ഇവിടെ ഇപ്പോഴും മരണനിരക്ക് എത്രയോ കുറവാണ്…

കേരളത്തില്‍ കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണം ക്രമാതീതമായി വര്‍ധിക്കുമ്പോഴും അതിലേറ്റവും വേദനാജനകമായ മരണങ്ങളുടെ എണ്ണം എത്രയോ കുറവാണിപ്പോഴും എന്ന ആശ്വാസത്തിലാണ് കേരളത്തിലെ ജനം. മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കിയാല്‍ നമ്മള്‍ എത്രയോ സുരക്ഷിതമായ ഇടത്താണ് നില്‍ക്കുന്നത് എന്നത് വ്യക്തമാകും.കേരളത്തിന് തൊട്ടടുത്ത കര്‍ണാടകത്തിലെ നഗരമായ ബംഗലുരുവില്‍ ...

ഡെല്‍ഹിയില്‍ മുഴുവന്‍ മാധ്യമസ്ഥാപനത്തിലും സര്‍ക്കാരിന്റെ സൗജന്യ വാക്‌സിനേഷന്‍

ഡെല്‍ഹിയില്‍ എല്ലാ പത്ര-ടെലിവിഷന്‍-ഡിജിറ്റല്‍ മാധ്യമസ്ഥാപനത്തിലെ മുഴുവന്‍ പേര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ ഡെല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇക്കാര്യം ഇന്ന് പ്രഖ്യാപിച്ചു.18-45 വയസ്സുകാരുടെ വാക്‌സിനേഷന്‍ അടുത്ത മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

ഓക്‌സിമീറ്ററിന് നാലിരട്ടി വരെ കരിഞ്ചന്ത വില: കര്‍ക്കശ നടപടിയെന്ന് മുഖ്യമന്ത്രി

രക്തത്തില്‍ ഓക്‌സിജന്റെ അളവ് പരിശോധിക്കാന്‍ സ്വയം സഹായിക്കുന്ന പള്‍സി ഓക്‌സിമീറ്റര്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അതിനെതിരെ കര്‍ക്കശ നടപടിക്ക് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.900 രൂപ വിലയുള്ള ഈ ഉപകരണത്തിന് 2500-3500 രൂപ ഈടാക്കുന്ന പകല്‍ക്കൊള...

ജില്ല വിട്ടുള്ള യാത്രയ്ക്ക് പൊലീസില്‍ നിന്നും പാസ് വാങ്ങണം, തട്ടുകടകള്‍ പാടില്ല, വീട്ടിനകത്തും കൂട്ടം കൂടുന്നത് ഒഴിവാക്കണം

അത്യാവശ്യ കാര്യങ്ങൾക്ക് പോകുന്നവർ പൊലീസില്‍ നിന്ന് പാസ് വാങ്ങണം. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. തട്ടുകടകൾ തുറക്കരുത്. വർക് ഷോപ്പുകൾ ആഴ്ചയുടെ അവസാന രണ്ട് ദിവസം പ്രവർത്തിക്കാം. ബാങ്കുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കണം. പൾസി ഓക്സിമീറ്ററിന് അമിത വില ഈടാക്കുന്നതിന് കടുത്ത നടപടിക്ക് നിർദേശം നൽകിയ...

ഇന്ന് കൊവിഡ് കേസുകള്‍ അല്‍പം കുറവ്‌

കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 54 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5682 ആയി. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 216...

മുംബൈ അധോലോക നായകൻ ഛോട്ടാ രാജൻ കോവിഡ് ബാധിച്ചു മരിച്ചെന്നു വാർത്ത, നിഷേധിച്ചു ഡൽഹി പോലീസ്

മുംബൈ അധോലോകത്തെ ദീർഘ കാലം അടക്കി വാണ അധോലോക കുറ്റകൃത്യ നായകൻ രാജേന്ദ്ര നിഖാൽജി എന്ന ഛോട്ടാ രാജൻ കോവിഡ് ബാധയെത്തുടർന്ന്മരിച്ചു എന്ന് വാർത്ത പരന്നതിന് പിറകെ വാർത്ത നിഷേധിച്ചു ഡൽഹി പോലീസും എയിംസ് ആശുപത്രിയും.. ഡൽഹി എയിംസിലായിരുന്നു മരണം എന്നാണ് വാർത്ത വന്നത്.. തിഹാർ ജയിലിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന രാജനെ കഴിഞ്ഞ ഏപ്രിൽ 26-നാണ് കോവിഡ് ബാധിച്ചതിനെ ...

സിദ്ദിഖ് കാപ്പനെ ആരെയുമറിയിക്കാതെ വീണ്ടും മഥുര ജയിലിലേക്ക് മാറ്റി യു.പി. പൊലീസ്

സുപ്രീംകോടതി ഉത്തരവു പ്രകാരം ചികില്‍സയ്ക്കായി ഡെല്‍ഹിയിലേക്കു മാറ്റിയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ യു.പി. പൊലീസ് നിര്‍ബന്ധപൂര്‍വ്വം രാത്രിയില്‍ ഡിസ്ചാര്‍ജ്ജ് ചെയ്ത് മഥുര ജയിലിലേക്ക് മാറ്റിയതായി കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് സ്ഥിരീകരിച്ചു. കാപ്പന് കൊവിഡ് ബാധിക്കുകയും മഥുര ജയിലില്‍ ശരിയായ ചികില്‍സ കിട്ടാതിരിക്കുകയും ചെയ്തതോടെയാണ് ഭാ...

ലാബുടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി, കൊവിഡ് പരിശോധന ഇനി 500 രൂപയ്ക്ക്‌

സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 1700 രൂപയില്‍ നിന്ന് 500 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണം എന്ന ഹർജി ഹൈക്കോടതി തള്ളി. നിരക്ക് കുറച്ചതിനെതിരേ സംസ്ഥാനത്തെ പത്ത് ലാബുകളാണ് ഹൈക്കോടതിയെ സമീപിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ പരമാവധി 450 രൂപ വരെയെ ആര്‍ടിപിആറിന് ഈടാക്കുന്നുള്ളൂ എന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല, പരിശോധന കിറ്റിന്റെ അടക്...

സെന്‍ട്രല്‍ വിസ്ത കുറ്റകരമായ പാഴ് വേല: ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

പുതിയ ആര്‍ഭാട പാര്‍ലമെന്റ് പണിയാനുള്ള നീക്കം കുറ്റകരമായ നീക്കമാണെന്ന് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. സെന്‍ട്രല്‍ വിസ്ത അല്ല ഇപ്പോള്‍ ജനങ്ങള്‍ ആണ് സര്‍ക്കാരിന്റെ പരിഗണനയുടെ സെന്റര്‍(കേന്ദ്രം) ആകേണ്ടത്. പുതിയ പാര്‍പ്പിടം നിര്‍മ്മിക്കാനായി ജനങ്ങളുടെ നേരെയുള്ള അന്ധമായ അവഗണനയാണിത്.--രാഹുല്‍ മോദിയെ കഠിനമായി വിമര്‍ശിച്ചുകൊണ്ടുള്ള ട്വിറ്റര്‍ കുറിപ്പില്‍...

സംവിധായകൻ ശ്രീകുമാർ മേനോൻ ഒരു കോടി രൂപ തട്ടിയ കേസിൽ അറസ്റ്റിൽ

സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രമുഖ സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ. സിനിമ നിർമിക്കാമെന്ന് പറഞ്ഞ് ഒരു കോടി രൂപ ശ്രീകുമാർ മേനോൻ ശ്രീവത്സം വ്യവസായ ഗ്രൂപ്പിൽ നിന്ന് വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ഇന്നലെ രാത്രി പാലക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അറസ്റ്റ് . ആലപ്പുഴ സൗത്ത് പൊലീസാണ് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ ഡിവൈഎസ്‍പി പ...