കെ-റെയിൽ പദ്ധതി മറ്റൊരു വെള‌ളാനയാകും,സർക്കാർ പിന്മാറണം -പ്രശാന്ത് ഭൂഷൺ

നാല് മണിക്കൂർ സമയം കൊണ്ട് തിരുവനന്തപുരത്തു നിന്നും കാസർകോട് എത്തുന്നതിന് സഹായിക്കുന്ന നിർദ്ദിഷ്‌ട കെ-റെയിൽ പദ്ധതിക്കെതിരെ വിമ‌ർശനവുമായി പ്രമുഖ അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ. കെ-റെയിൽ പദ്ധതി മറ്റൊരു വെള‌ളാനയാകും. സർക്കാർ ഈ പദ്ധതിയിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിരുന്നപ്പോൾ എക്‌സ്‌പ്രസ് ഹൈവേ...

തിരുവനന്തപുരം റെയില്‍വേസ്റ്റേഷന്‍ പാര്‍ക്കിങിലെ 19 വാഹനങ്ങള്‍ തകര്‍ത്തു, പ്രതി പിടിയില്‍…ലഹരി അടിമയെന്ന്‌ പൊലീസ്‌

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ പണം കൊടുത്തു പാര്‍ക്കു ചെയ്യുന്ന ഇടത്ത്‌ പാര്‍ക്കു ചെയ്‌തിരിക്കയായിരുന്ന 19 വാഹനങ്ങളുടെ ജനല്‍ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തയാളെ പൊലീസ്‌ പിടികൂടി. പൂജപ്പുര സ്വദേശിയായ അബ്രഹാം ആണി പിടിയിലായത്‌.18 വയസ്സു മാത്രം പ്രായമുള്ള ഇയാള്‍ ലഹരിക്കടിമയാണെന്നും മോഷ്ടിച്ച വാഹനങ്ങള്‍ നശിപ്പിച്ചു എന്ന നിലയിലാണ്‌ ഇയാള്‍ പറയുന്നതെന്നു...

16,000 കോടിക്ക്‌ രണ്ട്‌ വിമാനം വാങ്ങി, 18,000 കോടിക്ക്‌ എയര്‍ ഇന്ത്യ വിറ്റു !-പ്രിയങ്ക ഗാന്ധിയുടെ കിടിലൻ പ്രസംഗം

തനിക്കായി രണ്ട്‌ വിമാനങ്ങള്‍ 16,000 കോടി രൂപ നല്‍കി വാങ്ങിയ പ്രധാനമന്ത്രി വെറും 18,000 കോടി രൂപയ്‌ക്ക്‌ എയര്‍ ഇന്ത്യയെ സുഹൃത്തുക്കള്‍ക്ക്‌ വില്‍ക്കുകയും ചെയ്‌തുവെന്ന്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. ഈ വില്‍പനയില്‍ നിന്നു തന്നെ ഈ രാജ്യത്തില്‍ എഎന്താണ്‌ സംഭവിക്കുന്നതെന്ന്‌ നിങ്ങള്‍ക്ക്‌ മനസ്സിലാകും--പ്രിയങ്ക പറഞ്ഞു...

ആര്‍.എസ്‌.എസ്‌. ആസ്ഥാനമായ നാഗ്‌ പൂരില്‍ ബി.ജെ.പി.ക്ക്‌ വന്‍ പരാജയം

നാഗ്‌പൂര്‍ എന്നത്‌ സംഘപരിവാറിന്റെ അടയാളമായ ഇടമാണെങ്കില്‍ ആ ഇടത്ത്‌ ബി.ജെ.പി.ക്ക്‌ വന്‍ പരാജയം നേരിടുകയാണെന്ന്‌ ജില്ലാ പരിഷത്ത്‌ തിരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നു. നാഗ്‌ പൂര്‍ ജില്ലാ പരിഷത്തില്‍ പതിനാറ്‌ സീറ്റുകളില്‍ ഒന്‍പതെണ്ണം നേടി കോണ്‍ഗ്രസ്‌ ബി.ജെ.പി.യെ ഞെട്ടിച്ചിരിക്കയാണ്‌. ബി.ജെ.പി.ക്ക്‌ മൂന്ന്‌ സീറ്റ്‌ മാത്രമാണ്‌ കിട്ടിയതെന്ന്‌ റിപ്പോര്‍ട...

ലഖിംപൂരിലെ കർഷകരുടെ കൊല : കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര അറസ്റ്റിൽ…അറസ്റ്റ് 12 മണിക്കൂർ ചോദ്യം ചെയ്ത ശേഷം

ലഖിംപൂരിലെ കർഷകർക്കെതിരായ അക്രമത്തിലെ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പകല്‍ 11 മണിക്ക്‌ ചോദ്യം ചെയ്യാന്‍ ഹാജരായ ആശിഷിനെ ഏകദേശം 12 മണിക്കൂർ ചോദ്യം ചെയ്ത ശേഷം രാത്രി 11 മണി കഴിഞ്ഞായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകം, അപകടമരണം, ക്രിമിനൽ ഗൂഡാലോചന, അശ്രദ്ധമായ ഡ്രൈവിംഗ്...

ടി.എം.സിദ്ദിഖിനെതിരായ സി.പി.എം.അച്ചടക്ക നടപടി: പൊന്നാനിയില്‍ വീണ്ടും അമര്‍ഷം, അനുഭാവികളുടെ പ്രകടനം

പൊന്നാനിയില്‍ നിയമസഭാ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദിഖിനെതിരെ സി.പി.എം. അച്ചടക്കനടപടി സ്വീകരിച്ചതില്‍ പാര്‍ടി അനുഭാവികളില്‍ ഒരു വിഭാഗം പ്രതിഷേധത്തിലാണ്. പാര്‍ടി പുതുപൊന്നാനി ബ്രാഞ്ച് സമ്മേളനം നടക്കുന്ന സ്ഥലത്തേക്ക് ഒരു പറ്റം പാര്‍ടി അനുഭാവികള്‍ പ്രകടനം നടത്തിയ സംഭവവും ഉണ്ടായി. സിദ്ദിഖിനെ ബ്രാഞ്ച...

ബാലിയിലേക്ക് സഞ്ചാരികള്‍ക്ക് സ്വാഗതം, 14 മുതല്‍ വിദേശികള്‍ക്കായി ദ്വീപ് വീണ്ടും തുറക്കുന്നു

ഇന്‍ഡോനേഷ്യന്‍ ദ്വീപുകളിലെ അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ ബാലി ഒക്ടോബര്‍ 14 മുതല്‍ വീണ്ടും വിദേശ വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യും. ഇതുവരെ അടച്ചിട്ടിരിക്കയായിരുന്ന ബാലി വിമാനത്താവളത്തില്‍ ജീവനക്കാരെ ഉപയോഗിച്ച് മോക് ഡ്രില്‍ നടത്തി സംവിധാനം സജ്ജമാക്കല്‍ ആരംഭിച്ചു.ഏഷ്യയിൽ കോവിഡ് -19 ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിൽ ഒന്നാണ് ഇന്തോനേഷ്യ, നാല് ...

ആശിഷ് മിശ്രയുടെ അറസ്റ്റ് ഉടനെയെന്ന് സൂചന, വന്‍ പൊലീസ് സന്നാഹം

ലഖിംപൂര്‍ ഖേരി കര്‍ഷകകൊലക്കേസ്സില്‍ പ്രതിയായി ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരായ ആശിഷ് മിശ്രയുടെ അറസ്റ്റിലേക്ക് പൊലീസ് നീങ്ങുകയാണെന്ന് സൂചന. കഴിഞ്ഞ ആറ് മണിക്കൂറായി ആശിഷ് മിശ്രയില്‍ നിന്നും മൊഴിയെടുക്കുകയാണ്. കുറച്ചു സമയത്തിനകം മിശ്രയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുകയും തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയും ചെയ്യുമെന്നാണ് അഭ്യൂഹം. നടപടികള്‍ റിപ്പ...

മുഖ്യമന്ത്രിക്കു സ്വര്‍ണക്കടത്തിൽ ബന്ധമെന്നു മൊഴി നൽകിയാൽ മാപ്പു സാക്ഷിയാക്കാമെന്നു ഇ. ഡി. ഓഫർ ചെയ്തു-പ്രതി സന്ദീപ് നായര്‍

കേരളത്തിൽ സർക്കാരിനെതിരെ വിവാദ കൊടുങ്കാറ്റുയർത്തിയ നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി. കോടതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാമെന്നും ഇപ്പോൾ വിശ്രമമാണ് ആവശ്യമെന്നും സന്ദീപ് പ്രതികരിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇന്ന് വൈകുന്നേരം മൂന്നര...

മുംബൈ-ലക്‌നൗ പുഷ്പക് ട്രെയിനില്‍ രാത്രിയില്‍ കൊള്ളയും കൂട്ടബലാല്‍സംഗവും: നാലു പേര്‍ പിടിയില്‍

രാജ്യത്തെ ഞെട്ടിച്ച ട്രെയിന്‍ അക്രമസംഭവം പുറത്ത്. വെള്ളിയാഴ്ച രാത്രി മുംബൈയില്‍ നിന്നും ലക്‌നൗയിലേക്ക് പോകുന്ന പുഷ്പക് എക്‌സ്പ്രസ് ട്രെയിനിലാണ് കൂട്ടബലാല്‍സംഗവും കൊള്ളയും നടത്തിയത്.എട്ടു പേരടങ്ങുന്ന സംഘത്തിലെ നാലു പേരെ പിടികൂടിയെന്നും ബാക്കിയുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയെന്നും പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ ഇഗത്പുരി ടൗണിൽ ട്രെയിൻ എ...