Categories
latest news

ആശിഷ് മിശ്രയുടെ അറസ്റ്റ് ഉടനെയെന്ന് സൂചന, വന്‍ പൊലീസ് സന്നാഹം

ലഖിംപൂര്‍ ഖേരി കര്‍ഷകകൊലക്കേസ്സില്‍ പ്രതിയായി ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരായ ആശിഷ് മിശ്രയുടെ അറസ്റ്റിലേക്ക് പൊലീസ് നീങ്ങുകയാണെന്ന് സൂചന. കഴിഞ്ഞ ആറ് മണിക്കൂറായി ആശിഷ് മിശ്രയില്‍ നിന്നും മൊഴിയെടുക്കുകയാണ്. കുറച്ചു സമയത്തിനകം മിശ്രയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുകയും തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയും ചെയ്യുമെന്നാണ് അഭ്യൂഹം. നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ തടയാന്‍ വന്‍ സന്നാഹം ഉണ്ട്. അറസ്റ്റിലേക്ക് നീങ്ങുന്നതിന്റെ സൂചനയായി ഇതിനെ കാണുന്നു.

ആശിഷ് മിശ്രയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ അഭിഭാഷകനും ആശിഷിന്റെ പിതാവ് കേന്ദ്ര മന്ത്രി അജയ് മിശ്ര ടെനിയുടെ പ്രതിനിധിയും ഉണ്ട്. 6 പേരടങ്ങുന്ന സംഘമാണ് ആശിഷിനെ ചോദ്യം ചെയ്യുന്നത്.

thepoliticaleditor
Spread the love
English Summary: POLICE TO RECORD ARREST OF ASHISH MISRA LOCAL REPORTS SAYS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick