ആഗോള താപനം തടയാന്‍ ‘നെറ്റ്‌ സീറോ എമിഷന്‍’ : കാലാവസ്ഥാ ഉച്ചകോടിയില്‍ പുതിയ മന്ത്രം…എന്താണ്‌ നെറ്റ്‌ സീറോ എമിഷന്‍?

ആഗോളതാപനം നിയന്ത്രിക്കാന്‍ വികസിത രാജ്യങ്ങള്‍ മുന്നോട്ടു വെക്കുന്ന "നെറ്റ്‌ സീറോ എമിഷന്‍" അന്തരീക്ഷത്തിലെ കാര്‍ബണ്‍ പ്രഭാവം കുറയ്‌ക്കാനുള്ള പുതിയ ആശയമാണ്‌. ആഗോളതാപനത്തിന്‌ അടിസ്ഥാനമായ കാര്‍ബണ്‍ വാതകങ്ങളുടെ പുറംതള്ളലിന്‌ കൂടുതലും ഉത്തരവാദികള്‍ വികസിത രാജ്യങ്ങളാണ്‌. ആഗോള താപനത്തിനും കാലാവസ്ഥാ പ്രതിസന്ധിക്കും ഈ രാജ്യങ്ങളുടെ പങ്ക്‌ വലിയതാണ്‌.കാര്‍ബ...

2013-ൽ മോദിയുടെ പട്‌ന റാലിക്കിടെയുണ്ടായ സ്‌ഫോടനം: നാലുപേര്‍ക്ക് വധശിക്ഷ; രണ്ടുപേര്‍ക്ക് ജീവപര്യന്തം

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2013 -ൽ ബിഹാറിൽ പട്നയിൽ സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ സ്ഫോടനക്കേസിൽ നാല് പ്രതികളെ എന്‍.ഐ.എ കോടതി വധശിക്ഷയ്ക്ക് വിധിച്ചു, രണ്ടുപേര്‍ക്ക് ജീവപര്യന്തവും രണ്ടുപേര്‍ക്ക് പത്തുവര്‍ഷം തടവും ഒരാള്‍ക്ക് ഏഴുവര്‍ഷത്തെ തടവും ആണ് ശിക്ഷ. കേസില്‍ പത്തു പ്രതികളുണ്ടായിരുന്നു. പാട്ന ഗാന്ധിമൈതാനത്ത് നടന്ന സ്ഫ...

ജിന്നയെ അഖിലേഷ്‌ യാദവ്‌ ദിവ്യപുരുഷനാക്കി…യു.പി.യില്‍ ബി.ജെ.പി കത്തിക്കുന്ന പുതിയ വിവാദം

മുസ്ലീം വിരുദ്ധത മാത്രമായിരിക്കും യു.പി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ തുരുപ്പു ചീട്ട്‌ എന്ന്‌ അനുദിനം തെളിയുമ്പോള്‍ പുതിയ വിഷയം മുഹമ്മദലി ജിന്നയാണ്‌. സമാജ്‌ വാദി പാര്‍ടി നേതാവ്‌ അഖിലേഷ്‌ യാദവ്‌ ജിന്നയെ പുകഴ്‌ത്തി എന്നതാണ്‌ പുതിയ ആരോപണമായി യു.പി.യില്‍ ബി.ജെ.പി. കൊണ്ടുപിടിച്ച പ്രചാരണം നടത്തുന്നത്‌. ഇന്നലെ സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനത്...

ജേക്കബ് തോമസിനെതിരായ അഴിമതി കേസ് ഹൈക്കോടതി റദ്ദാക്കി

മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെതിരായ അഴിമതി കേസ് ഹൈക്കോടതി റദ്ദാക്കി. ഡ്രെഡ്ജര്‍ അഴിമതിക്കേസാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. നൂറ് ശതമാനവും കളവായ കേസായിരുന്നു ഇതെന്നും ചില ഉദ്യോഗസ്ഥരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും രാഷ്ട്രീയക്കാര്‍ക്കൊന്നും അതില്‍ ഒരു പങ്കുമില്ലായിരുന്നു എന്നും ജോക്കബ് തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്ധനവില വര്‍ധന വലിയ പ്രശ്‌നമാണ്‌, സമരരീതിയെ മാത്രമാണ്‌ എതിര്‍ത്തത്‌-ജോജു…മദ്യപിച്ചെന്ന ആരോപണത്തില്‍ കഴമ്പില്ല, പ്രതിരോധത്തിലായി കോണ്‍ഗ്രസ്‌

ജോജുവിന്റെ രൂപവും ക്ഷോഭവും കണ്ടപ്പോള്‍ മദ്യപാനിയുടെ ലക്ഷണമുണ്ടെന്ന്‌ തോന്നി അത്‌ വലിയ ആരോപണമായി കൊണ്ടുവന്നത്‌ കൊച്ചിയില്‍ സമരത്തിനിടയില്‍ നടന്ന സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി. പനങ്ങാട്‌ പോലീസ്‌ ജോജുവിനെ കൊണ്ടുപോയി മെഡിക്കല്‍ പരിശോധന നടത്തിയെങ്കിലും ജോജു മദ്യപിച്ചിട്ടില്ലെന്ന്‌ തെളിഞ്ഞു. അതോടെ മദ്യപിച്ച്‌ ബഹളമുണ്ടാക്കിയെന്ന ആരോപണ...

കൊച്ചിയില്‍ കോണ്‍ഗ്രസ്‌ സമരത്തിനെതിരെ നടുറോഡില്‍ ജോജു ജോര്‍ജ്ജിന്റെ പ്രതിഷേധം, സമരം നിര്‍ത്തി

ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസും ചേര്‍ന്നുള്ള പ്രതിഷേധ ഉപരോധത്തിനെതിരെ കൊച്ചി വൈറ്റിലയില്‍ നടന്‍ ജോജു ജോര്‍ജ്ജ്‌ നടുറോഡില്‍ പരസ്യമായി പ്രതിഷേധിച്ചതോടെ സമരം തന്നെയും അലങ്കോലമായി. രോഷാകുലരായ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ജോജുവിന്റെ കാര്‍ അടിച്ചു തകര്‍ത്തു. പൊലീസ്‌ ഇടപെട്ടാണ്‌ രംഗം ശാന്തമാക്കിയത്‌. കോണ്‍ഗ്രസ്‌ ഉടനെ സമരം അവസാനിപ്...

എഴുത്തച്ഛന്‍ പുരസ്‌കാരം പി. വത്സലയ്ക്ക്

2021 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രമുഖ നോവലിസ്റ്റ് പി. വത്സലയ്ക്ക് സമ്മാനിക്കും. സാഹിത്യത്തിനുള്ള സമഗ്രസംഭാവനയ്ക്ക് കേരള സര്‍ക്കാര്‍ നല്‍കി വരുന്ന പരമോന്നത സാഹിത്യപുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം. നെല്ല് ആണ് വത്സലയുടെ ആദ്യനോവല്‍. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, പത്മ...

ദീപാവലിക്ക് മുമ്പ് ജനത്തിന് വൻ ഇരുട്ടടി…. മനുഷ്യൻ എങ്ങിനെ ജീവിക്കും

ദീപാവലിക്ക് മുമ്പ് പെട്രോളിയം കമ്പനികൾ സാധാരണക്കാർക്ക് വൻ തിരിച്ചടി നൽകിയിരിക്കയാണ് . 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 264 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇപ്പോൾ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന് 2000.50 രൂപയായി. അതേസമയം ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ചെന്നൈയിൽ 2133 രൂപ, കൊൽക്കത്ത -2073.50,ഡൽഹി -2000.50,മുംബൈ-1950.00 എന്നിങ്ങനെയാണ...

മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും വാഹനാപകടത്തില്‍ മരിച്ചു

മിസ് കേരളയായിരുന്ന ആൻസി കബീർ, റണ്ണറപ്പായിരുന്ന അഞ്ജന ഷാജൻ എന്നിവർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.എറണാകുളം വൈറ്റിലയിൽ വച്ച് ബൈക്കിൽ ഇടിച്ച ഇവരുടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. വൈറ്റില ഹോളിഡേ ഇന്നിന് മുന്നിൽ പുല‍ർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ആൻസിയും അഞ്ജനയും 2019 ലെ മത്സരത്തിലെ വിജയിയും റണ്ണറപ്പുമാണ് ആൻസിയും അഞ്ജനയും. 2...

ഡെല്‍ഹിയിലും ഇന്ന്‌ സ്‌കൂളുകള്‍ തുറക്കുന്നു…ചട്ടങ്ങൾ കർക്കശമാണ്…

കൊവിഡ്‌ മഹാമാരിയില്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തിലേറെയായി അടഞ്ഞു കിടന്നിരുന്ന കേരളത്തിലെയും ഡെല്‍ഹിയിലെയും വിദ്യാലയങ്ങള്‍ ഇന്ന്‌ വീണ്ടും കുട്ടികളുടെ സാന്നിധ്യത്താല്‍ മുഖരിതമാകും. കേരളത്തില്‍ ഒന്നാം ക്ലാസ്‌ മുതല്‍ 12-ാം ക്ലാസ്‌ വരെയുള്ളവ ആരംഭിക്കുന്നു. ഇതില്‍ പ്ലസ്‌ വണ്‍ ക്ലാസുകള്‍ ആണ്‌ ആരംഭിക്കാന്‍ ബാക്കിയുള്ളത്‌. അവയിലേക്കുള്ള പ്രവേശനം പൂര്‍ത്തിയായി ...