സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പിന്‍വാതിലിലൂടെ സവര്‍ക്കര്‍…മലപ്പുറത്ത് സ്‌കൂളിലേക്ക് പ്രതിഷേധമാര്‍ച്ചുകള്‍

മലപ്പുറം കിഴുപറമ്പ് ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ ഒരു വിദ്യാർത്ഥി വി.ഡി.സവർക്കറുടെ വേഷമണിഞ്ഞത് വിവാദമായി. സ്‌കൂളിലെ സ്വാതന്ത്ര്യ ദിന ഘോഷയാത്രയ്ക്കായി 75 സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തിൽ കുട്ടികളെ അണിനിരത്തിയിരുന്നു. സവർക്കറുടെ പേര് അദ്ധ്യാപകരുണ്ടാക്കിയ ലിസ്റ്റിൽ ഉണ്ടായിരുന്നില്ല. വിദ്യാർത്ഥി അണിഞ്ഞ വേഷത...

കാക്കനാട്ടെ ഫ്‌ലാറ്റില്‍ യുവാവിനെ കൊന്ന് ഒളിപ്പിച്ച നിലയില്‍…സഹ താമസക്കാരനെ കാണാനില്ല

കൊച്ചിയിലെ കാക്കനാട്ടുള്ള ഫ്‌ളാറ്റില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്‌ളാറ്റില്‍ ഒളിപ്പിച്ച നിലയിൽ ഒപ്പം താമസിക്കുന്നവരാണ് കണ്ടത്. മലപ്പുറം സ്വദേശി സജീവ് കൃഷ്ണയാണ് കൊല്ലപ്പെട്ടത്. ഇന്‍ഫോപാര്‍ക്കിലെ ഓക് സോണിയ ഫ്‌ളാറ്റിലെ 16 നിലയിലാണ് സംഭവം. സജീവിന്റെ കൂടെ താമസിച്ചിരുന്ന പയ്യോളി സ്വദേശി അര്‍ഷാദാണ്...

ഗുലാം നബി ആസാദ് വീണ്ടും ഇടയുന്നു

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജമ്മു-കാശ്മീര്‍ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജിവെച്ചൊഴിഞ്ഞ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. പാര്‍ട്ടി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിയമിതനായതിന് തൊട്ടുപിന്നാലെ തന്നെയാണ് രാജിവെച്ചൊഴിയല്‍. നേതൃമാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളില്‍ ഒരാളാണ് ഗുലാംനബി ആസാദ്. പാര്‍...

ഷാജഹാന്‍ വധം: എല്ലാ പ്രതികളും പിടിയില്‍, അറസ്റ്റ്‌ ഇന്ന്‌ രേഖപ്പെടുത്തും

പാലക്കാട്ടെ സി.പി.എം.പ്രാദേശിക നേതാവ്‌ ഷാജഹാനെ വധിച്ച കേസിലെ ആറ്‌ പ്രതികള്‍ പിടിയിലായത്‌ മലപ്പുറത്തു നിന്ന്‌. രണ്ടു പ്രതികളെ തിങ്കളാഴ്‌ച തന്നെ പിടികൂടിയിരുന്നു. ഇന്ന്‌ എല്ലാവരുടെയും അറസ്റ്റ്‌ രേഖപ്പെടുത്തും. കൊലപാതകത്തിനു ശേഷം പ്രതികളെല്ലാം ഒരു ബാറില്‍ ഒത്തുകൂടിയതിന്റെ സി.സി.ടിവി ദൃശ്യങ്ങളും പൊലീസിന്‌ ലഭിച്ചു. ഒന്നാംപ്രതി ശബരീഷ്,​ രണ്ടാം പ്ര...

യോനീ പ്രതിഷ്ഠയുള്ള അപൂർവ ക്ഷേത്രമായ കാമാഖ്യ സന്ദർശിച്ച അനുഭവം പങ്കിട്ട് മോഹൻലാൽ

യോനീ പ്രതിഷ്ഠയുള്ള അസമിലെ പ്രശസ്‌തമായ ശാക്‌തേയ ക്ഷേത്രമായ കാമാഖ്യ ക്ഷേത്രം സന്ദർശിച്ച് അതിന്റെ അനുഭവങ്ങൾ ഫേസ്ബുക്കിലൂടെ പങ്കിട്ട് നടൻ മോഹൻലാൽ. വന്നുകാണേണ്ടതും അനുഭവിക്കേണ്ടതുമായ ഇടമാണ് കാമാഖ്യ ക്ഷേത്രം എന്നാണ് മോഹൻലാൽ കുറിയ്‌ക്കുന്നത്. അടുത്ത ദിവസം ബ്രഹ്‌മപുത്രാ നദിയിലൂടെ യാത്ര നടത്തുമെന്നും ലാൽ പറയുന്നു. ഭാരതത്തിൽ ഇനി കാണാനുള‌ളയിടങ്ങൾ കൂടി കാണ...

ഷാജഹാൻ വധം : എട്ട് പ്രതികളും പിടിയിലായതായി സൂചന

പാലക്കാട്ടെ സിപിഎം പ്രാദേശിക നേതാവ് ഷാജഹാനെ (40) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എട്ട് പ്രതികളും പിടിയിലായതായി സൂചന. നേരിട്ട്‌ കൃത്യത്തില്‍ പങ്കെടുത്ത ഒരാള്‍ ഉള്‍പ്പെടെ രണ്ടു പ്രതികളെ ആദ്യം കസ്റ്റഡിയിലെടുത്തിരുന്നു. മൂന്നാം പ്രതി നവീൻ, അഞ്ചാം പ്രതി സിദ്ധാർത്ഥൻ എന്നിവരാണ് പിടിയിലായത്. ഒരാളെ പട്ടാമ്പിയിൽ നിന്നും, മറ്റെരാളെ പൊള്ളാച്ചിയിൽ നിന്നുമാണ് പ...

കശ്മീരിലെ ഷോപ്പിയാനിൽ കശ്മീരി പണ്ഡിറ്റ് ഭീകരരുടെ വെടിയേറ്റ് മരിച്ചു, സഹോദരന് പരിക്കേറ്റു

കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ കശ്മീരി പണ്ഡിറ്റിനെ ഭീകരർ വെടിവച്ചു കൊല്ലുകയും സഹോദരനെ പരിക്കേൽപ്പിക്കുകയും ചെയ്തു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 45 കാരനായ സുനിൽ കുമാർ ഭട്ട് ആണ് മരിച്ചത്. സഹോദരൻ പിന്റു കുമാർ ഭട്ടിനാണ് പരിക്ക്.. അക്രമികളെ പിടികൂടാൻ സുരക്ഷാ സേന പ്രദേശമാകെ വളഞ്ഞിരിക്കുകയാണ്.കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ പൂഞ്ച്‌ ജ...

“സർക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നു”… കാശ്മീരിൽ ഏഴ് വാർത്താ പോർട്ടലുകൾ നിരോധിച്ചു

വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതായും സർക്കാരിന്റെ പ്രതിച്ഛായ അപകീർത്തിപ്പെടുത്തിയതായും കുറ്റം ആരോപിച്ച് ഏഴ് വാർത്താ പോർട്ടലുകളുടെ പ്രവർത്തനം ജമ്മു കശ്മീരിലെ റംബാൻ ജില്ലാ ഭരണകൂടം ചൊവ്വാഴ്ച നിരോധിച്ചു. യുണൈറ്റഡ് ന്യൂസ് ഉർദു, വിഡി ന്യൂസ്, ന്യൂസ് വേഴ്‌സ് ഇന്ത്യ, കറന്റ് ന്യൂസ് ഓഫ് ഇന്ത്യ, ന്യൂസ് ബ്യൂറോ ഓഫ് ഇന്ത്യ, ടുഡേ ന്യൂസ് ലൈവ്, ജിഎച്ച്ആർടി ന്യൂസ് എ...

നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു

സിനിമ, സീരിയൽ നടൻ നെടുമ്പ്രം ഗോപി (85 ) തിരുവല്ലയിൽ അന്തരിച്ചു. ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയിൽ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ട ഗോപി, കാളവർക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡൻ, തനിയെ, ആനന്ദഭൈരവി, ഉൽസാഹ കമ്മിറ്റി, ആലിഫ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ലോകായുക്ത ഭേദഗതി: വിയോജിപ്പുമായി മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ

ലോകായുക്ത നിയമത്തില്‍ ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ള ഭേദഗതി ഓര്‍ഡിനന്‍സായി പാസ്സാവാത്ത സാഹചര്യം മുതലെടുത്ത്, നേരത്തെ ഓര്‍ഡിനന്‍സിനെ അനുകൂലിച്ചതിന്റെ 'കുറവ്' പരിഹരിക്കാന്‍ പുതിയ നിലപാടുമായി സി.പി.ഐ.മന്ത്രിമാര്‍.ഇപ്പോഴുള്ള രൂപത്തിൽ‌ ബിൽ അവതരിപ്പിക്കുന്നതിനോടു യോജിപ്പില്ലെന്നു സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിലപാടെടുത്തു. പ്രശ്നം ചർച്ച ചെയ്യാമെ...