Categories
kerala

ലോകായുക്ത ഭേദഗതി: വിയോജിപ്പുമായി മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ

ലോകായുക്ത നിയമത്തില്‍ ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ള ഭേദഗതി ഓര്‍ഡിനന്‍സായി പാസ്സാവാത്ത സാഹചര്യം മുതലെടുത്ത്, നേരത്തെ ഓര്‍ഡിനന്‍സിനെ അനുകൂലിച്ചതിന്റെ ‘കുറവ്’ പരിഹരിക്കാന്‍ പുതിയ നിലപാടുമായി സി.പി.ഐ.മന്ത്രിമാര്‍.
ഇപ്പോഴുള്ള രൂപത്തിൽ‌ ബിൽ അവതരിപ്പിക്കുന്നതിനോടു യോജിപ്പില്ലെന്നു സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിലപാടെടുത്തു. പ്രശ്നം ചർച്ച ചെയ്യാമെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇനി മാറ്റം വരുത്തിയാല്‍ നിയമപ്രശ്‌നമാകുമെന്ന തടസ്സവാദവും മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായി എന്നാണ് സൂചന.
സർക്കാർ തലത്തിൽ പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ നിയമസഭയിൽ ബിൽ അവതരിപ്പിക്കുമ്പോൾ ഭേദഗതി കൊണ്ടുവരാനാണു സിപിഐ ആലോചിക്കുന്നത്. സര്‍ക്കാരിലെ തിരുത്തല്‍ ശക്തികളാണ് തങ്ങളെന്ന് സ്വയം അവകാശപ്പെടുകയും അഭിമാനിക്കുകയും ചെയ്തിരുന്ന സി.പി.ഐ. ലോകായുക്ത ഭേദഗതിയെ അനുകൂലിച്ചത് പാര്‍ടിക്കകത്ത് വലിയ തോതില്‍ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. സി.പി.എമ്മിന് പരിപൂര്‍ണമായി കീഴടങ്ങുന്ന സമീപനമാണ് സി.പി.ഐ. നേതൃത്വത്തിന്റെതെന്ന കടുത്ത കുറ്റപ്പെടുത്തലും പാര്‍ടിയില്‍ കാനം രാജേന്ദ്രനും സി.പി.ഐ.മന്ത്രിമാരും നേരിട്ടിരുന്നു.

Spread the love
English Summary: CPI members express displeasure on Lokayukta Ordinance in Cabinet meeting

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick