ഇന്ദ്രൻസിന്റെ അമ്മ ​ഗോമതി അന്തരിച്ചു

ചലച്ചിത്രതാരം ഇന്ദ്രൻസിന്റെ അമ്മ ​ഗോമതി അന്തരിച്ചു. 90 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് ശാന്തികവാടത്തില്‍ നടക്കും. കഴിഞ്ഞ ഏതാനും നാളുകളായി ​ഗോമതി സുഖമില്ലാതെ കിടപ്പിലായിരുന്നു. രണ്ട് ദിവസം മുമ്പ് അവർക്ക് ഓർമ്മ പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്തിരുന്നു...