സ്ത്രീധനം പോരാ, കാര്‍ കൊള്ളില്ല… യുവതിയുടെ മരണം നിരന്തര പീഢനത്തിനൊടുവില്‍, ഭര്‍ത്താവ് ഒളിവില്‍

മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് ആ യുവതി വാട്‌സ് ആപില്‍ സഹോദരന് ഉള്‍പ്പെടെ അയച്ചുകൊടുത്ത ചിത്രങ്ങളും സന്ദേശങ്ങളും വായിക്കുന്ന ആരുടെയും കണ്ണ് നനയാതിരിക്കില്ല, ഭര്‍ത്താവ് നിരന്തരം നടത്തി വന്ന ക്രൂരമായ പീഢനങ്ങള്‍ക്കൊടുവില്‍ കയര്‍ത്തുമ്പില്‍ പിടഞ്ഞു തീര്‍ന്ന ജീവിതം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. കൊല്ലം ജില്ലയിലെ നിലമേല്‍ കൈതോട് സ്വദേശി...

രാമനാട്ടുകര റോഡപകടത്തില്‍ ദുരൂഹതയെന്ന് പോലീസ്, അപകടത്തില്‍പെട്ട കാറിനെ വേറെ രണ്ടു കാറുകള്‍ പിന്തുടര്‍ന്നിരുന്നു

രാമനാട്ടുകരയില്‍ ഇന്ന് പുലര്‍ച്ചെ ലോറിയുമായി ഇടിച്ച് കാര്‍യാത്രികരായ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ്. അപകടത്തില്‍ പെട്ട കാറിനെ വേറെ രണ്ട് കാറുകള്‍ പിന്‍തുടര്‍ന്നിരുന്നതായി പൊലീസ് കണ്ടെത്തി. അതില്‍ ഒരു കാര്‍ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വരികയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. സിമന്റ് ലോറി...

ജോബി ഫ്രാന്‍സിസ് മലക്കം മറിഞ്ഞു, സി.പി.എം ഒരുക്കിയ കെണി വിഫലമായി

വിവാദ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ മുന്‍നിര്‍ത്തി കെ.സുധാകരനെ നിയമക്കുരുക്കിലാക്കാന്‍ സി.പി.എം. വലയൊരുക്കിയതില്‍ ഒരു കണ്ണി മുറിഞ്ഞു--ജോബി ഫ്രാന്‍സിസ് മലക്കം മറിഞ്ഞ് ഇപ്പോള്‍ സുധാകരന്റെ ഉറ്റ ആളായി മാറി. തന്റെ പിതാവ് ഫ്രാന്‍സിസിനെ അക്രമിയാക്കി സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശനിയാഴ്ച സൂചന ...

എയര്‍പോര്‍ട്ടില്‍ നിന്നും പുലർച്ചെ മടങ്ങുമ്പോൾ ലോറിയിടിച്ച് അഞ്ച് കാര്‍യാത്രികര്‍ കൊല്ലപ്പെട്ടു

രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിർ, നാസർ, സുബൈർ, അസൈനാർ, താഹിർ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൊലോറോയിൽ സിമന്റ് ലോറി ഇടിച്ചാണ് അപകടം. ഇന്ന് പുലർച്ചെ 4.45 ഓടെയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വച്ചുതന്നെ ബൊലേറോയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചു. കരിപ്പൂർ വി...

പിണറായി വിജയനെതിരെ പാണ്ട്യാല ഷാജിയുടെ ആരോപണങ്ങള്‍

ഗ്യാങ്സ്റ്റര്‍ നേതാവാണ് പിണറായി വിജയന്‍ എന്ന ആരോപണവുമായി അതിരൂക്ഷമായി വിമര്‍ശിച്ച് എത്തിയിരിക്കുന്ന ഷാജി പാണ്ട്യാല ഏറെക്കാലമായി ജനം മറന്നിരിക്കയായിരുന്ന കണ്ണൂരിലെ വിവാദ അക്രമരാഷ്ട്രീയം മുന്‍നിര ചര്‍ച്ചയിലേക്ക് തിരിച്ചെത്തിച്ചിരിക്കുന്നു. കെ.സുധാകരന്‍ ആണിതിന് തുടക്കമിട്ടതെങ്കിലും ഇപ്പോള്‍ അത് പിണറായി വിജയനിലേക്ക് ഫോക്കസ് ചെയ്യുന്ന രീതിയിലുള്ള 'ജ...

ഡൽഹിയിൽ നേരിയ ഭൂകമ്പം

രാജ്യതലസ്ഥാനത്തു ഞായറാഴ്ച ഉച്ചയ്ക്ക് നേരിയ ഭൂചലനം അനുഭവപ്പെട്ടു. പഞ്ചാബി ബാഗ് പ്രദേശത്ത് ഉച്ചയ്ക്ക് 12.02നാണ് റിക്ടര്‍ സ്‌കെയിലില്‍ 2.1 രേഖപ്പെടുത്തിയ തീവ്രത കുറഞ്ഞ ഭൂചലനമുണ്ടായത്. തറനിരപ്പില്‍നിന്ന് 7 കിലോമീറ്റര്‍ ആഴത്തില്‍ പ്രകമ്പനമുണ്ടായി. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപൂര്‍വമായിട്ടാണ് ദല്‍ഹി ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമാകുന്നത്...

തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ 28 വരെ നീട്ടി, കേരള അതിര്‍ത്തി ജില്ലകളില്‍ കടുത്ത നിയന്ത്രണം

കേരളത്തിലെതു പോലെ മൂന്നു തലത്തിലുള്ള നിയന്ത്രണങ്ങളോടെ തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ജൂണ്‍ 28 വരെ നീട്ടിയിരിക്കയാണ്. ജില്ലകളെ മൂന്നുതരമാക്കി തിരിച്ചാണ് ഇളവുകളോടെ നിയന്ത്രണം. ഇതില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്ന, അധിക ഇളവുകളൊന്നും നല്‍കാത്ത ജില്ലകളില്‍ കേരളീയര്‍ അധികമായി ബന്ധപ്പെടുന്ന ഇടങ്ങളായ കോയമ്പത്തൂര്‍, തിരുപ്പൂര്‍, നീലഗിരി, ഈറോഡ്, സേലം എന്നിവ...

ആസാമിൽ രണ്ടിലധികം കുട്ടികൾ ഉണ്ടായാൽ സർക്കാർ ആനുകൂല്യം നൽകില്ലെന്ന് നിയമം കൊണ്ടുവരുന്നു

ആസാമിൽ രണ്ട് കുട്ടികളിൽ കൂടുതൽ ഉളളവർക്ക് സർക്കാർ ജോലികൾക്ക് അർഹതയുണ്ടാവില്ല എന്ന നിയമം കൊണ്ടുവരാൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഒരുങ്ങുന്നു. രണ്ട് കുട്ടികളിൽ കൂടുതൽ ഉളളവർക്ക് തദ്ദേശസ്ഥാപനങ്ങളിൽ അംഗങ്ങളാവാനോ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളാവാനോ കഴിയില്ലെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദാരിദ്ര്യം കുറയ്ക്കുന്നതിന് ജനസംഖ്യാ നിയന്ത്...

മോഹനൻ ‘വൈദ്യർ’ക്ക് കൊവിഡ് ബാധിച്ചിരുന്നു എന്ന് സ്ഥിരീകരിച്ചു

ഇന്നലെ രാത്രി കുഴഞ്ഞുവീണ് മരിച്ച പ്രകൃതി ചികിത്സകൻ മോഹനൻ വൈദ്യർക്ക്(65) കൊവിഡ് സ്ഥിരീകരിച്ചു. കാലടിയിലുള്ള ബന്ധുവീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പ്രോട്ടോകോൾ പ്രകാരമായിരിക്കും സംസ്കാര ചടങ്ങുകൾ. രണ്ടു ദിവസമായി മകനൊപ്പം ബന്ധുവീട്ടിൽ താമസിക്കുകയായിരുന്നു മോഹനൻ വൈദ്യർ. പനിയ...

മുന്നറിയിപ്പു പോലും നല്‍കാതെ പിന്‍വലിച്ചു, കേന്ദ്രത്തെ വെറുപ്പിക്കാതിരിക്കാന്‍ പിറ്റേ ദിവസം തന്നെ പുനസ്ഥാപിച്ചു

കേന്ദ്രമന്ത്രി വി. മുരളീധരന് സംസ്ഥാനത്ത് വീണ്ടും പൈലറ്റ് സുരക്ഷ അനുവദിച്ചു. സംസ്ഥാന സർക്കാർ മുരളീധരന് പൈലറ്റ് സുരക്ഷ ഒഴിവാക്കിയെന്ന പരാതിയുമായി ബി ജെ പി രംഗത്തെത്തിയിരുന്നു. നടപടിയിൽ പ്രതിഷേധിച്ച് സർക്കാർ അനുവദിച്ച ഗൺമാൻ ബിജുവിനെ മന്ത്രി ഇന്നലെ വാഹനത്തിൽ നിന്ന് ഇറക്കിവിടുകയും ചെയ്തിരുന്നു.ഇതിനുപിന്നാലെയാണ് സർക്കാർ വീണ്ടും പൈലറ്റ് സുരക്ഷ അനുവദിച...