വിസ്മയയുടെ പിതാവ് സി.പി.ഐ. ബ്രാഞ്ച് സെക്രട്ടറി, സഖാവിന്റെ മകളുടെ മരണം ഞെട്ടിക്കുന്നുവെന്ന് മന്ത്രി ചിഞ്ചുറാണി

സ്വന്തം പാര്‍ടിയുടെ പ്രാദേശിക നേതാവിന്റെ മകളുടെ ദുരന്തം തന്നെ ഞെട്ടിക്കുന്നുവെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. ഫെയ്‌സ് ബുക്കിലിട്ട കുറിപ്പിലായിരുന്നു മന്ത്രി ആശങ്ക പങ്കുവെച്ചത്. ഈ സംഭവം ഗൗരവത്തോടെ സമൂഹവും അന്വേഷണ ഏജന്‍സിയും എടുക്കണമെന്ന സന്ദേശം മന്ത്രി നല്‍കി. സി.പി.ഐ. കൈതോട് ബ്രാഞ്ച് സെക്രട്ടറിയാണ് ഇന്നലെ ശൂരനാട്ടെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമര...

ഇതിലേ ഏകനായ്….പ്രണയ ഗീതങ്ങളില്‍ പൂത്തുലഞ്ഞ ഗാനകവി

അന്തരിച്ച പ്രശസ്ത സിനിമാഗാന രചയിതാവ് പൂവച്ചല്‍ ഖാദറിനെ ഓര്‍ത്ത് പ്രശസ്ത പാട്ടെഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ രവി മേനോന്‍ മാതൃഭൂമി ഓണ്‍ലൈന്‍-ല്‍ എഴുതിയ അനുസ്മരണക്കുറിപ്പ്: വേണ്ടിവന്നാല്‍ എവിടെയിരുന്നും പാട്ടെഴുതും പൂവച്ചല്‍ ഖാദര്‍. റെയില്‍വേസ്റ്റേഷനിലെ കാതടപ്പിക്കുന്ന ശബ്ദഘോഷത്തിന് നടുവിലിരുന്നുവരെ. ''ഈണം മനസ്സില്‍ പതിഞ്ഞുകഴിഞ്ഞാല്‍ പിന്...

പാട്ട് ബാക്കിയാക്കി പൂവച്ചൽ ഖാദർ വിടവാങ്ങി

പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു. 73 വയസായിരുന്നു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡക്കൽ കോളേജ് ആശുപത്രിയിൽ ചകിത്സയിലായിരുന്നു. ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. തിരുവനന്തപുരം പൂവച്ചൽ കുഴിയംകൊണം ജമാ അത്ത്‌ പള്ളിയിൽ ഇന്ന് വൈകീട്ട് സംസ്കാരം നടക്കും. ഭാര്യ- ആമിന, മക്കൾ- തുഷാര, പ്രസൂന. ...

രാമനാട്ടുകരയില്‍ മരിച്ചവര്‍ കള്ളക്കടത്ത് സ്വര്‍ണം കവര്‍ച്ച ചെയ്യാനായി മറ്റൊരു സംഘത്തെ പിന്‍തുടര്‍ന്നവരാണെന്ന് പൊലീസ്

രാമനാട്ടുകരയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചവര്‍ കള്ളക്കടത്ത് സ്വര്‍ണം കവര്‍ച്ച ചെയ്യാനായി മറ്റൊരു സംഘത്തെ പിന്‍തുടര്‍ന്നവരാണെന്ന് പൊലീസ്. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഒരു കോടിയുടെ സ്വര്‍ണം പക്ഷേ കസ്റ്റംസ് പിടികൂടിയിരുന്നു. ഇത് ചെര്‍പ്പുളശ്ശേരിയില്‍ നിന്നും എത്തിയ ഈ സംഘം അറിഞ്ഞിരുന്നില്ല. കോഴിക്കോട് ജില്ലയിലെ കൊടുവള...

കോവിഡ് പുതിയ വകഭേദം ‘ഡെല്‍റ്റ പ്ലസ് ‘പത്തനംതിട്ട യിലും പാലക്കാട്ടും കണ്ടെത്തി

കോവിഡ് 19 ന്റെ പുതിയ വേരിയന്റായ ഡെല്‍റ്റ പ്ലസ് പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ കണ്ടെത്തിയതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ട കടപ്രയില്‍ ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗവ്യാപന ശേഷി കൂടുതലുള്ള ഈ ...

ജയ്ശ്രീറാം വിളിക്കാത്തതിന് മര്‍ദ്ദിച്ചെന്ന വാര്‍ത്ത: റാണാ അയൂബിന് മുൻ‌കൂർ ജാമ്യം

ജയ്ശ്രീറാം വിളിക്കാത്തതിന് ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ മുസ്ലിം വൃദ്ധനെ ഹിന്ദുയുവാക്കള്‍ മര്‍ദ്ദിച്ചെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന കേസില്‍ പത്രപ്രവര്‍ത്തക റാണാ അയൂബിന് മുൻ‌കൂർ ജാമ്യം. ബോംബെ ഹൈക്കോടതിയാണ് നാലാഴ്ച നടപടികൾ തടഞ്ഞത്. ഉത്തര്‍പ്രദേശിലെ കോടതിയെ സമീപിക്കാനായി റാണാ അയൂബ് മുന്‍കൂര്‍ജാമ്യം തേടുകയായിരുന്നു. ഗാസിയാബ...

സ്ത്രീധന പീഢനത്തെത്തുടര്‍ന്ന് യുവതിയുടെ മരണം: ഒളിവില്‍ പോയിരുന്ന ഭര്‍ത്താവ് കസ്റ്റഡിയില്‍

കൊല്ലം ശൂരനാട് യുവതി ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ഒളിവില്‍ പോയിരുന്ന ഭര്‍ത്താവ് കിരണ്‍കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിരണ്‍ പൊലീസില്‍ സ്വയം കീഴടങ്ങുകയായിരുന്നു എന്നാണ് പുറത്തു വന്നിരിക്കുന്ന വാര്‍ത്ത. ഇദ്ദേഹത്തെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കൊല്ലം ജില്ലയിലെ നിലമേല്‍ കൈതോട് സ്വദേശി വിസ്മയയെ ശൂരനാട്ടെ...

ലക്ഷദ്വീപില്‍ വീണ്ടും ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസ്

ലക്ഷദ്വീപില്‍ വീണ്ടും ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസ്. ലോക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വരുത്തിയ ഇളവുകളാണ് ദ്വീപില്‍ കൊവിഡ് രോഗം കടന്നുവരാന്‍ കാരണമായതെന്ന് നേരത്തെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഐഷ സുല്‍ത്താന എന്ന സിനിമാ പ്രവര്‍ത്തക ഉള്‍പ്പെടെ വിവാദത്തില്‍ പെട്ടതും ഈ വിഷയത്തിലായിരുന്നു. ശ​നി, ഞാ​യ​ർ ദി​വ​സ​ങ...

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ താഴെ എത്തി

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ താഴെ എത്തി-- 9.63 ശതമാനം. കഴിഞ്ഞ 7,499 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434, കാസര്‍ഗോഡ് 319, പത്തനംതിട്ട 298, കോട്ടയം 287, വയനാട് 114, ഇടുക്കി 65 .കഴിഞ്ഞ ദ...

100 പവന്‍, 10 ലക്ഷത്തിന്റെ കാര്‍, ഒരേക്കര്‍ ഭൂമി…എന്നിട്ടും ഭര്‍ത്താവിന്റെ ഭീകരമായ മര്‍ദ്ദനവും അപമാനിക്കലും…

കൊല്ലം ശൂരനാട് ഭര്‍ത്താവിന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയ എന്ന യുവതിയുടെ വാട്‌സ്ആപ് ചാറ്റില്‍ വ്യക്തമാകുന്നത് ഭര്‍ത്താവിന്റെ ഭീകരമായ മര്‍ദ്ദനത്തിന്റെയും അപമാനിക്കലിന്റെയും രേഖാചിത്രങ്ങള്‍…ഭര്‍ത്തൃവീട്ടിലെ മര്‍ദനത്തെക്കുറിച്ച് ഇന്നലെ വിസ്മയ ബന്ധുവിന് വാട്സാപ് സന്ദേശം അയച്ചിരുന്നു. കൂടാതെ ക്രൂരമര്‍ദനത്തിന്റെ...