Categories
latest news

ഡൽഹിയിൽ നേരിയ ഭൂകമ്പം

രാജ്യതലസ്ഥാനത്തു ഞായറാഴ്ച ഉച്ചയ്ക്ക് നേരിയ ഭൂചലനം അനുഭവപ്പെട്ടു. പഞ്ചാബി ബാഗ് പ്രദേശത്ത് ഉച്ചയ്ക്ക് 12.02നാണ് റിക്ടര്‍ സ്‌കെയിലില്‍ 2.1 രേഖപ്പെടുത്തിയ തീവ്രത കുറഞ്ഞ ഭൂചലനമുണ്ടായത്. തറനിരപ്പില്‍നിന്ന് 7 കിലോമീറ്റര്‍ ആഴത്തില്‍ പ്രകമ്പനമുണ്ടായി. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപൂര്‍വമായിട്ടാണ് ദല്‍ഹി ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമാകുന്നത്.

മധ്യ ഏഷ്യയിലും ഹിമാലയത്തിലും ഭൂചലനമുണ്ടായാല്‍ ദല്‍ഹിയിലും പ്രകമ്പനം അനുഭവപ്പെടാറുണ്ട്.

thepoliticaleditor
Spread the love
English Summary: a light earthquake in delhi

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick