ഷാജ്‌ കിരണ്‍ സംഘപരിവാറിന്റെ ഏജന്റാണെന്ന്‌ പറഞ്ഞാല്‍ നിഷേധിക്കാനാവുമോ..?

സ്വര്‍ണക്കടത്തു കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിനെ സ്വാധീനിക്കാന്‍ ഷാജ്‌ കിരണ്‍ എന്ന മുന്‍ മാധ്യമപ്രവര്‍ത്തകനെ മുഖ്യമന്ത്രി അയച്ചു എന്ന നിലയില്‍ രാഷ്‌്‌ട്രീയ കേരളം ഇപ്പോള്‍ ചര്‍ച്ച മുന്നോട്ടു കൊണ്ടു പോകുമ്പോള്‍ റിപ്പോര്‍ട്ടര്‍ ടി.വി. ചീഫ്‌ എഡിറ്റര്‍ എം.വി.നികേഷ്‌ കുമാറിന്റെ വെളിപ്പെടുത്തല്‍ കൂടി വരുമ്പോള്‍ ഷാജ്‌ കിരണ്‍ ആരുടെ ഏജന്റാണെന്ന ദ...

തന്റെ പേര് ദുരുപയോഗം ചെയ്‌തിട്ടുണ്ടെങ്കിൽ വെറുതെ വിടില്ല.. തിരക്കഥയിൽ തന്നെയും ചേർക്കാനായിരുന്നു പദ്ധതിയെന്ന് നികേഷ് കുമാർ

മുഖ്യമന്ത്രിക്കെതിരായി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് തന്റെ പേര്‌ വലിച്ചിഴച്ചതിൽ ഗൗരവമായ ഇടപെടല്‍ ഒരു മാധ്യമ സ്ഥാപനം എന്ന നിലയില് റിപ്പോര്‍ട്ടര്‍ ടിവി നടത്തുമെന്ന്‌ ചീഫ് എഡിറ്റര്‍ എം വി നികേഷ്‌ കുമാർ. സ്വപ്‌നയോ ഷാജ്‌ കിരണോ എന്റെ പേര് ദുരുപയോഗിച്ചിട്ടുണ്ടെങ്കില്‍ വിടില്ല ഞാന്‍, അറ്റം വരെ പോകുമെന്നും നികേഷ്‌ കുമാർ അഭിമുഖത്...

കൂളിമാട്‌ പാലം തകര്‍ച്ച: വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ മന്ത്രി മടക്കി അയച്ചു

കോഴിക്കോട് - മലപ്പുറം ജില്ലകളിലെ തമ്മിൽ ബന്ധിപ്പിക്കുന്ന കൂളിമാട് കടവ് പാലത്തിന്റെ മൂന്ന് പ്രധാന ബീമുകള്‍ തകര്‍ന്നതില്‍ പൊതുമരാമത്ത്‌ വിജിലന്‍സ്‌ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്‌ മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്‌ മടക്കി അയച്ചു. അപകടത്തിന്റെ ശരിയായ കാരണം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടാണ്‌ റിപ്പോര്‍ട്ട്‌ തിരിച്ചയച്ചത്‌ എന്നു പറയുന്നു...

പുതിയ അവതാരം ഷാജ് കിരൺ …സ്വപ്ന നാളെ പുറത്തു വിടുന്ന തെളിവുകൾ

സ്വപ്ന നടത്തിയ പുതിയ വെളിപ്പെടുത്തലിനെ തുടർന്ന് ഒപ്പം ഉള്ള സരിത്തിനെ പിടിച്ചുകൊണ്ടുപോകുമെന്ന് ഷാജ് കിരൺ നേരത്തെ തന്നെ പറഞ്ഞിരുന്നതായി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിക്കെതിരായി താൻ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയായിരുന്നു ഷാജ് കിരണിന്റെ ഭീഷണി. 'എടാ സരിത്തേ, ഇയാളെ നാളെ പൊക്കും' എന്നായിരുന്നു ഷാജ് കിരൺ ഫോണിലൂടെ പറഞ്ഞതെന്ന് സ്വപ്ന സുരേഷ് മാ...

എസ് എസ് എൽ സി പരീക്ഷാ ഫലം 15 ന്…പ്ലസ് ടു ഫലപ്രഖ്യാപന തീയതിയും പുറത്തു വിട്ടു

മാർച്ചിൽ നടന്ന എസ് എസ് എൽ സി പരീക്ഷാ ഫലം ജൂൺ 15 ന് പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം ജൂൺ 20 നായിരിക്കും. റോൾ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് എസ്എസ്എൽസി, എച്ച്എസ്ഇ ഫലങ്ങൾ പരിശോധിക്കാം.ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് keralaresults.nic.in, dhsekerala.gov.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് ഫലമറിയാം.

സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

സ്വപ്നാ സുരേഷിനെതിരെ മുൻമന്ത്രി കെ.ടി.ജലീൽ നൽകിയ പരാതിയിന്മേലെടുത്ത കേസിൽ സ്വപ്നയും പി.എസ്.സരിത്തും നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്വപ്നക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വിജു ഏബ്രഹാം ഹർജി തള്ളിയത്. സ്വപ്‍നയുടെ മുൻകൂർ ജാമ്യാപേക്ഷ നിയമപരമായി നിലനിൽക്കില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്...

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18-ന്: വിശദാംശങ്ങൾ

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18-ന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂൺ 15-ന് പുറത്തിറക്കും. ജൂലൈ 21-ന് വോട്ടെണ്ണും. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക കാലാവധി ജൂലൈ 24-ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ്. നിലവിലെ രാഷ്ട്രപതിയുടെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അടുത്ത രാ...

വിഡ്ഢിത്തം കാണിക്കരുത് എന്നാണ് പറഞ്ഞത് : സ്വപ്നയെ ഭീഷണിപ്പെടുത്തി എന്ന് പറയുന്ന ഷാജി കിരണിന്റെ വാക്കുകൾ… മുഴുവനായി ഇവിടെ വായിക്കാം…

മുഖ്യമന്ത്രിയെയോ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയോ പരിചയമില്ലെന്നും എന്നാൽ സ്വപ്നയെ പരിചയമുണ്ടെന്നും സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തി എന്ന് ഹർജിയിൽ ആരോപിക്കുന്ന ഷാജി കിരൺ. ഏഷ്യാനെറ്റ്‌ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഷാജി കിരണിന്റെ വെളിപ്പെടുത്തൽ. സ്വപ്ന ആവശ്യപ്പെട്ടിട്ടാണ് ഇന്നലെ പാലക്കാട് ഫ്ലാറ്റിൽ പോയതെന്നുംവിഡ്ഢിത്തം കാണിക്കരു...

മുഖ്യമന്ത്രിക്കെതിരെ നൽകിയ മൊഴി പിൻവലിക്കാൻ ദൂതനെത്തി ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന സുരേഷ്

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നൽകിയ മൊഴി പിൻവലിക്കാൻ ആവശ്യപ്പെട്ട് തനിക്ക് ഭീഷണിയുണ്ടായാതായി കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്.കെ.ടി.ജലീലിന്റെ പരാതിയിയിന്മേലെടുത്ത കേസിൽ മുൻകൂർ ജാമ്യത്തിനായി നൽകിയ ഹർജിയിലാണ് സ്വപ്ന സുരേഷ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദൂതൻ ഷാജി കിരൺ എന്നായാളാണ് തന്നെ സമീപിച്ച...

“തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ സി.പി.ഐ നേതാക്കളെ സിപിഎം നോക്കുകുത്തികളാക്കി”

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ സി.പി.ഐ നേതാക്കളെയും പ്രവർത്തകരെയും നോക്കുകുത്തികളാക്കിയുള്ള പ്രചാരണ രീതി ആയിരുന്നു ഇടതു മുന്നണിയുടേത് എന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനം. ചില സി.പി.എം നേതാക്കളുടെ പ്രചാരണരീതി ഇടതുമുന്നണിക്ക് യോജിച്ചതായിരുന്നില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന നിലയിൽ തിരഞ്ഞെടുപ്പ് പ്രചാരണം സംഘടി...