കെ വി തോമസിനെതിരായ നടപടി…ആദ്യപടിയായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

വിലക്കിയത് വക വെക്കാതെ സിപിഎം ദേശീയ സമ്മേളന സെമിനാറില്‍ പങ്കെടുത്ത മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസിനു എ ഐ സി സി യുടെ കാരണം കാണിക്കല്‍ നോട്ടിസ്. എ.കെ.ആന്റണി അധ്യക്ഷനായ അച്ചടക്കസമിതിയാണു നോട്ടിസ് അയച്ചത്. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കെ.വി.തോമസിന്റെ മറുപടി ലഭിച്ച ശേഷം തുടര്‍നടപടി തീരുമാനിക്കുമെന്ന് സ...