ഷവർമ ഉണ്ടാക്കണോ? ഇനി ഈ നിർദേശങ്ങൾ കർക്കശമായി പാലിക്കേണ്ടി വരും

ഷവർമ കടകളിലെ ജീവനക്കാർക്കു പരീശീലനം നിർബന്ധമാക്കാനൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഷവർമ കടകളിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് നിർബന്ധമായും പരിശീലനം നൽകണമെന്ന നിർദേശം ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നോട്ടു വയ്ക്കാനൊരുങ്ങുന്നത്. റിപ്പോർട്ട് ഉടൻ സർക്കാരിനു സമർപിക്കും. ഷവർമ കഴിച്ചു വിഷബാധയേറ്റ് കാസർകോട് ചെറുവത്തൂരിൽ പ്ലസ് വൺ വിദ്യാർഥിനി മരിച്ച സാഹച...

ഷവർമയിൽ നിന്ന് ഷിഗെല്ല വ്യാപനം; കാസർഗോഡ് ജാഗ്രത നിർദേശം

ചെറുവത്തൂരിലെ ഐഡിയൽ ഫുഡ് പോയന്റിൽ നിന്ന് ഷവർമ്മ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റത് ഷിഗെല്ല ബാക്ടീരിയ മൂലമാണെന്ന സ്ഥിരീകരണത്തിനു പിന്നാലെ ജില്ലയിൽ ജാഗ്രത നിർദേശം.ഷവർമയിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നാലു പേരിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇവരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുൻകരുതലിലാണ് അധികൃതർ. കാസർഗ...

ഷവർമ ഉണ്ടാകുന്നതിന് മാനദണ്ഡം ഏർപ്പെടുത്തുമെന്ന് മന്ത്രി വീണാ ജോർജ് : നിർദേശങ്ങൾ ഇങ്ങനെ…

സംസ്ഥാനത്ത് ഷവര്‍മ ഉണ്ടാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് മാനദണ്ഡം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിയും ശുചിത്വവും ഉറപ്പ് വരുത്തുന്നതിനും വിഷരഹിതമായ ഷവര്‍മ ഉണ്ടാക്കുന്നതിനും ഈ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ട...

ചെറുവത്തൂരിലെ ഐഡിയൽ കൂൾബാറിന്റെ വാഹനം തീവെച്ചു നശിപ്പിച്ച നിലയിൽ…

കാസർഗോഡ് ചെറുവത്തൂർ ബസ്റ്റാന്റിലെ ഐഡിയൽ ഫുഡ്‌ പോയിന്റ് കൂൾബാറിന്റെ വാൻ തീവെച്ചു നശിപ്പിച്ച നിലയിൽ കണ്ടെത്തി. ഇവിടെ നിന്ന് ഷവർമ കഴിച്ച കുട്ടിയാണ് കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്.ഇന്ന് പുലർച്ചെയാണ് വാൻ തീവച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെ നിന്നും ഷവർമ കഴിച്ച നിരവധി പേർ ചികിത്സയിലാണ്.കത്തിയ വാൻ ചന്തേര പോലീസ് സ്റ്റേഷനിലേക്ക് മാറ്റ...

ദേവനന്ദയുടെ സംസ്കാരം ഇന്ന് ഉച്ചക്ക് ; ഷവർമ കഴിച്ച 31 പേർ ചികിത്സയിൽ…

കാസർകോട് ജില്ലയിലെ ചെറുവത്തൂർ ബസ്സ്റ്റാന്റിലെ കൂൾബാറിൽ നിന്ന് ഷവർമ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച ദേവനന്ദയുടെസംസ്കാരം ഇന്ന് ഉച്ചയ്ക്ക് നടത്തും.ഈ കൂൾബാറിൽ നിന്നും ഷവർമ്മ കഴിച്ച 31 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പനിയും ഛർദ്ദിയും വയറിളക്കവും ബാധിച്ച, ഒരു വിദ്യാർത്ഥി ഒഴികെയുള്ളവർ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ...