വാക്സിൻ എടുത്തിട്ടും പേവിഷ ബാധയേറ്റ് യുവതി മരിച്ച സംഭവം : മുറിവിന്റെ ആഴം കൂടിയത് മൂലമാകാമെന്ന് വിശദീകരണം

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഡിഎംഒ. മുറിവിന്‍റെ ആഴം കൂടിയത് മരണ കാരണമായിട്ടുണ്ടാകാമെന്ന് ഡിഎംഒ പറഞ്ഞു. വാക്സിന്‍റെ ഗുണനിലവാരത്തിലോ എടുത്തതിലോ സംശയിക്കേണ്ട ഒരു കാര്യവുമില്ല.പെണ്‍കുട്ടിക്ക് നാല് ഡോസ് വാക്‌സിന്‍ കൃത്യസമയത്ത് തന്നെ നല്‍കിയിരുന്നു. കടിച്ച പട്ടിക്ക് വാക്സിന്‍ നല്‍കിയിട്ടില്...