തിരുത തോമയെന്നു വരെ വിളിച്ചപമാനിച്ചു…കോണ്‍ഗ്രസാണ് തെറ്റ് തിരുത്തേണ്ടത്-കെ.വി.തോമസ്

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ.വി.തോമസിനെ സി.പി.എം.പക്ഷത്തേക്ക് ജ്ഞാനസ്‌നാനം ചെയ്യിക്കുന്നതിന്റെ വേദിയായി മാറിയിരിക്കയാണ് കണ്ണൂരില്‍ നടക്കുന്ന സി.പി.എം. ദേശീയ സമ്മേളന വേദി. പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ തോമസിനെയും വ്യാഴാഴ്ച നടക്കുന്ന മതേതരത്വം നേരിടുന്ന വെല്ലുവിളിക...