കശ്മീര്‍ പ്രസ്‌ക്ലബ്ബ് പോലീസ് അടപ്പിച്ചു…ആസൂത്രിത നീക്കം

300-ലധികം മാധ്യമപ്രവര്‍ത്തകര്‍ അംഗങ്ങളായ കാശ്മീരിലെ പ്രസ്‌ക്ലബ്ബ് പൊലീസും കേന്ദ്രസേനയും ചേര്‍ന്ന് ബലമായി അടപ്പിച്ചു. സ്വതന്ത്ര ഇന്ത്യയിലെ കയ്യൂക്കിന്റെ ഏറ്റവും നീചമായ അവസ്ഥാവിശേഷമെന്ന് വിശേഷിപ്പിച്ചുകൊണ്ട് എഡിറ്റേര്‍സ് ഗില്‍ഡ് ഓഫ് ഇന്ത്യ കഴിഞ്ഞ ശനിയാഴ്ച ഭരണകൂടം കാണിച്ച ഈ നടപടിക്കെതിരെ രംഗത്തു വന്നു. ജമ്മു-കാശ്മീര്‍ മേഖലയിലെ ഏറ്റവും വലിയ മാധ്യമക...