ദേശീയതലത്തില്‍ മുഖ്യ ശത്രു ബി.ജെ.പി….കോണ്‍ഗ്രസുമായി സഖ്യം വേണ്ട, പ്രാദേശിക സഹകരണം സംസ്ഥാന സാഹചര്യം നോക്കി മാത്രം

ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സഖ്യ, സഹകരണം വേണ്ടെന്ന് കഴിഞ്ഞ മൂന്ന് ദിവസമായി ഹൈദരാബാദില്‍ ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനം. പ്രാദേശിക കക്ഷികളുമായി ചേര്‍ന്ന് ഇടത് ബദല്‍ വളര്‍ത്തണമെന്നും അതാത് സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്തി ബിജെപിക്കെതിരായ ബദല്‍ ഉണ്ടാക്കണമെന്നുമാണ് കേന്ദ്ര കമ്മിറ്റിയില്‍ ധാരണയായത്. 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അ...