ഏഴ് കിലോ യുറേനിയവുമായി രണ്ടു പേര്‍ പിടിയില്‍, 21 കോടി വില

ആണവായുധത്തിനും ഊര്‍ജ്ജോല്‍പാദന സംവിധാനങ്ങളിലും ഉപയോഗിക്കുന്ന, അത്യധികം റേഡിയോ ആക്ടീവും മനുഷ്യര്‍ക്ക് അത്യപകടകരവുമായ ലോഹമായ യുറേനിയവുമായി രണ്ടു പേര്‍ മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായി. അപൂര്‍വ്വമായ ഒരു കള്ളക്കടത്താണ് മുംബൈയില്‍ പിടിയിലായത്. 21.3 കോടി രൂപ വില വരുന്ന ഏഴ് കിലോ സ്വാഭാവിക യുറേനിയമാണ് പിടിച്ചത്. മുംബൈ താനെ സ്വദേശ...

ബംഗാളില്‍ കേന്ദ്രമന്ത്രി മുരളീധരന്റെ വാഹനം തകര്‍ത്തു, പേഴ്‌സണല്‍ സ്റ്റാഫിനെയും ആക്രമിച്ചു, കേന്ദ്ര ഇടപെടലിനായി അമിത് ഷാ നാലംഗ സംഘത്തെ നിയോഗിച്ചു

പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂരില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനത്തിനുനേരെ ആക്രമണം. തന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും ആക്രമിച്ചുവെന്നും പിന്നില്‍ തൃണമൂല്‍ ഗുണ്ടകളെന്നും വി മുരളീധരന്‍ ട്വിറ്ററിൽ പ്രതികരിച്ചു. സംഘര്‍ഷസസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായി കഴിഞ്ഞ ദിവസമാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്ക്കും മറ്റ് നേതാക്കള്‍ക്കുമൊപ്പം വി മു...

ലീഗ് നിയമസഭാ കക്ഷി നേതാവായി കുഞ്ഞാലിക്കുട്ടി, മുനീർ ഉപനേതാവ്

കേരള നിയമസഭയിൽ മുസ്ലിം ലീഗിന്റെ നിയമസഭാ കക്ഷി നേതാവായി നേതാവായി പികെ കുഞ്ഞാലിക്കുട്ടിയെയും ഉപ നേതാവായി എം കെ മുനീറിനെയും തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗമാണ് കുഞ്ഞാലിക്കുട്ടിയെ തിരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പിൽ ഉണ്ടായ ഇടത് തരംഗത്തിൽ യുഡിഎഫിന് കനത്ത തിരിച്ചടി ഉണ്ടായപ്പോഴും ലീഗ് കോട്ടകൾ മാത്രമാണ് വീഴാതെ നിന്നതെന്...

37 ട്രെയിനുകൾ മേയ് 31 വരെ ദക്ഷിണ റയിൽവേ നിർത്തലാക്കി

കോവിഡ് വ്യാപനം വർധിച്ചതിനാൽ കേരളത്തിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ 37 ട്രെയിനുകൾ മേയ് 31 വരെ ദക്ഷിണ റയിൽവേ നിർത്തലാക്കി.വഞ്ചിനാട് , കണ്ണൂർ ജനശതാബ്ദി, ചെന്നൈ, പാലരുവി, ശബരി, അന്ത്യോദയ എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കിയതിൽ ഉൾപ്പെടുന്നു. അതേ സമയം കോഴിക്കോട്-തിരുവനന്തപുരം ജനാശതാബ്ദി അടക്കം പ്രധാന സർവീസുകൾ തുടരും. പ്രധാന അന്തർ സംസ്ഥാന ട്രെയിനു...

മറ്റന്നാൾ മുതല്‍ മെയ് 16 വരെ കേരളത്തില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു

മെയ് എട്ടിന് രാവിലെ 6 മുതൽ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. വിശദാംശങ്ങള്‍ പിന്നാലെ വെളിപ്പെടുത്തും.. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്.

തമിഴ്‌നാട്ടിലെ മദ്യഷാപ്പുകള്‍ പകല്‍ നാല് മണിക്കൂര്‍ തുറക്കുന്നു

തമിഴ്‌നാട്ടിലെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ടാസ്മാക് ചില്ലറ മദ്യവില്‍പനഷാപ്പുകള്‍ രാവിലെ എട്ട് മണി മുതല്‍ പന്ത്രണ്ട് മണി വരെ നാല് മണിക്കൂര്‍ നേരം തുറന്നു വില്‍പന നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ചു. മെയ് 20 വരെയാണ് ഈ അനുമതി. ഞായറാഴ്ചകളില്‍ പൂര്‍ണമായും അടച്ചിടും. പുതിയ കൊവിഡ് പ്രതിരോധ ചട്ടപ്രകാരമാണ് മദ്യവില്‍പന അനുവദിക്കാന്‍ തീരുമാനിച്ചിരിക്കു...

മുന്‍ കേന്ദ്രമന്ത്രി അജിത് സിങ് കൊവിഡ് ബാധിച്ച് മരിച്ചു

രാഷ്ട്രീയ ലോക് ദള്‍ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ അജിത് സിങ് കൊവിഡ് ബാധിതനായി അന്തരിച്ചതായി മകന്‍ ജയന്ത് സിങ് അറിയിച്ചു. ഇദ്ദേഹത്തിന് 82 വയസ്സുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ പ്രമുഖ രാഷ്ട്രീയ നേതാവായിരുന്ന ചൗധരി ചരണ്‍സിങിന്റെ മകനാണ് അജിത്. പടിഞ്ഞാറന്‍ യു.പി.യിലെ ജാട്ട് സമുദായക്കാര്‍ക്കിയിലായിരുന്നു വന്‍ സ്വാധീനം. ഏഴു തവണ ഭാഗ്പത് മണ്ഡല...

ഇനി മൂന്ന് രൂപ വര്‍ധിച്ചാല്‍ ഇന്ത്യയില്‍ പെട്രോള്‍ വില 100 ആകും

ഇനി തിരഞ്ഞെടുപ്പൊന്നുമില്ല മുന്നില്‍, അതിനാല്‍ ഇന്ധനവിലയും ദിനം പ്രതി കൂടിത്തുടങ്ങി. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം വന്നതിന്റെ പിറ്റേന്നു മുതല്‍ ഇന്ധനവിലയും കൂട്ടാന്‍ തുടങ്ങി. ഇന്ന് കൂടിയത് പെട്രോളിന് 25 പൈസയും ഡീസലിന് 30 പൈസയുമാണ്.മുംബൈയില്‍ ഇന്ന് പെട്രോളിന്റെ വില ലിറ്ററിന് 97 രൂപം 34 പൈസയാണ്. ഇനി കൃത്യം രണ്ടു രൂപ 66 പൈസ വര്‍ധിച്ചാല്...

ഇന്ത്യയില്‍ രോഗികള്‍ ഒറ്റ ദിവസം നാലേകാല്‍ ലക്ഷത്തിലേക്ക്… ലോക് ഡൗണ്‍ അനിവാര്യമാകുന്ന സാഹചര്യം മുന്നില്‍

ഇതൊരു ഞെട്ടിക്കുന്ന കുതിപ്പാണ്--ഒറ്റ ദിവസം ഇന്ത്യയില്‍ പുതിയതായി നാലു ലക്ഷത്തി പന്തീരായിരത്തി 262 രോഗികള്‍. ഇതിനകം രണ്ടു കോടി പത്തേമുക്കാല്‍ ലക്ഷത്തിലധികം രോഗികളായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഈ പോക്ക് എങ്ങോട്ടാണെന്ന് മാത്രം ഇനിയും പ്രവചാനാതീതം.കൊവിഡിനെതിരെ പൊരുതുന്ന മുന്‍ നിര പോരാളികളും ആരോഗ്യപ്രവര്‍ത്തകരും അനുദിനം അധികഭാരത്താല്‍ തളര്‍ന്...

അമേരിക്കന്‍ ഇന്ത്യക്കാര്‍ 200 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇന്ത്യയ്ക്ക് നല്‍കി

ഇന്ത്യയിലെ രോഗികളെ സഹായിക്കാനായി അമേരിക്കയിലെ ഇന്ത്യക്കാരുടെ കാരുണ്യത്തിന്റെ കൈകല്‍ നീളുന്നു. വര്‍ധിച്ചു വരുന്ന ഓക്‌സിജന്‍ അപര്യാപ്തത പരിഹരിക്കാനായി അമേരിക്കയിലെ ലോസ് ആഞ്ചലസ്, കാലഫോര്‍ണിയ എന്നിവിടങ്ങളിലെ ഇന്ത്യക്കാര്‍ 200 ഓക്‌സിജന്‍ കോണ്‍സെട്രേഷന്‍ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് അയച്ചതായി റിപ്പോര്‍ട്ട്. രണ്ടാഴ്ചയായിട്ടും ഡെല്‍ഹിയിലെ ആശുപത്രികളിലെ ഓ...