ഇത്‌ പറയാന്‍ മനോരമയ്‌ക്ക്‌ തന്നെ അര്‍ഹത… എം.സ്വരാജ്‌ പത്രത്തെ സമ്മതിക്കുന്നു, ഒരു കഥ വിശദീകരിക്കുന്നു

കരുവന്നൂര്‍ ബാങ്ക്‌ തട്ടിപ്പിനെക്കുറിച്ച്‌ മലയാള മനോരമ എഴുതിയ വാര്‍ത്താ പരമ്പരയെക്കുറിച്ച്‌ സി.പി.എം. നേതാവ്‌ എം.സ്വരാജ്‌ പറയുന്നത്‌ ആ പരമ്പര എഴുതാന്‍ ഏറ്റവും അര്‍ഹതയുള്ള മാധ്യമം മലയാള മനോരമയാണ്‌ എന്നാണ്‌. പരമ്പരയുടെ ഉള്ളടക്കം വിലയിരുത്തുന്ന സ്വരാജിന്റെ വിമര്‍ശന ബുദ്ധി പഴയൊരു കഥയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. മലയാള മനോരമയുടെ ഭാഗമായി ചരിത്രത്തി...

കേരളത്തിലെ പി.ജി ഡോക്ടർമാർ ഇന്ന് 12 മണിക്കൂർ പണിമുടക്കും

കേരളത്തിലെ പി.ജി ഡോക്ടർമാർ ഇന്ന് 12 മണിക്കൂർ പണിമുടക്കും. കൊവിഡ് ഡ്യൂട്ടിയും അത്യാഹിത വിഭാഗങ്ങളെയും ഒഴിവാക്കിയാണ് സമരം. സംസ്ഥാനത്തെ പ്രധാന മെഡിക്കൽ കോളേജുകളിൽ നിന്ന് കൊവിഡ് ചികിത്സ വികേന്ദ്രീകരിക്കാത്തതിനാൽ പഠനം പ്രതിസന്ധിയിലായതാണ് പ്രധാന വിഷയം. സ്റ്റൈപ്പൻഡ് വർധനവ് നടപ്പാക്കാത്തത്, സീനിയർ റസിഡൻസി സീറ്റുകളുടെ കുറവ് എന്നിവയും സമരത്തിൽ ഉന്നയിക്...

ഇതൊരു സിംഗിൾ ഓണർഷിപ്പിൽ പോകേണ്ട പാർട്ടിയല്ല –കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗ് നേതൃയോഗത്തിൽ ഒരു സംസ്ഥാന സെക്രട്ടറി

പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മുസ്ലിം ലീഗ് നേതൃ യോഗത്തിൽ പഴയ യൂത്ത് ലീഗ് നേതാവും ഇപ്പോൾ ലീഗ് സംസ്ഥന സെക്രട്ടറിയുമായ പി എം സാദിഖലി രൂക്ഷ വിമർശനമുയർത്തിയതായി മാധ്യമ റിപ്പോർട്. പാർട്ടിയുടെ ഉടമസ്ഥാവകാശം ആർക്കും അവകാശപ്പെടാൻ കഴിയില്ലെന്നും ഇതൊരു സിംഗിൾ ഓണർഷിപ്പിൽ പോകേണ്ട പാർട്ടിയല്ലെന്നും സാദിഖലി പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ ഏകാധിപത്യത്തിനെതിരായാണ്...

ലമണ്ട്‌ മാര്‍സല്‍ ജേക്കബ്‌സ്‌ ലോകത്തെ വേഗം കൂടിയ ഓട്ടക്കാരന്‍..9.80

ഒളിമ്പിക്‌സില്‍ ഏറ്റവും വേഗം കൂടിയ ഓട്ടക്കാരനായി ഇറ്റലിയുടെ ലമണ്ട്‌ മാര്‍സല്‍ ജേക്കബ്‌സ്‌. നൂറ്‌ മീറ്റര്‍ ദൂരം 9.80 സെക്കന്റില്‍ അദ്ദേഹം പൂര്‍ത്തിയാക്കി.

കേരളത്തില്‍ ഇന്ന് 20,728 പേര്‍ക്ക് കൊവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 12.14

കേരളത്തില്‍ ഇന്ന് 20,728 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം 963, കാസര്‍ഗോഡ് 707, വയനാട് 666, ഇടുക്കി 441, പത്തനംതിട്ട 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിന...

കേരള യാത്രികര്‍ക്ക്‌ തമിഴ്‌നാട്ടിലും നിയന്ത്രണം വരുന്നു…വിശദാംശങ്ങള്‍

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് തമിഴ്‌നാടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. കേരളത്തില്‍ കൊവിഡ് വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് കര്‍ണാടകയ്ക്കു പിന്നാലെ തമിഴ്‌നാടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. കേരളത്തില്‍ നിന്നു വരുന്നവര്‍ക്ക് ഓഗസ്റ്റ് അഞ്ച് മുതൽ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. എന്നാൽ രണ്ട് ഡോസ് വാക്‌സീന്...

സിന്ധുവിന്‌ വെങ്കലം… ഇന്ത്യയുടെ ‘റെക്കോര്‍ഡ്‌ വനിത’

ഒളിമ്പിക്‌സില്‍ ബാഡ്‌മിന്റന്‍ വിമന്‍ സിംഗിള്‍സിന്റെ ലൂസേഴ്‌സ്‌ ഫൈനലില്‍ ഇന്ത്യയുടെ അഭിമാന താരം പി.വി.സിന്ധു വെങ്കലം സ്വന്തമാക്കി. ചൈനയുടെ ബിങ്‌ ജി വാ യെ 21-13,21-15 സെറ്റുകള്‍ക്ക്‌ തോല്‍പിച്ചാണ്‌ സിന്ധു വെങ്കലം സ്വന്തമാക്കിയത്‌. ഒളിമ്പിക്‌സില്‍ തുടര്‍ച്ചയായി രണ്ടു തവണ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി പി.വി. സിന്ധു കായിക ചരിത്രത്തില്‍ ഇടം നേ...

പരസ്‌ത്രീ ബന്ധം ചോദ്യം ചെയ്‌തു, ഭര്‍ത്താവ്‌ ഭാര്യയുടെ ജീവനെടുത്തു

പാലക്കാട്‌ ജില്ലയില്‍ കാരാപ്പാടം എന്ന സ്ഥലത്ത്‌ ജൂണ്‍ 22-ന്‌ തീപ്പൊള്ളലേറ്റ്‌ യുവതി മരിച്ച സംഭവം കൊലപാതകമെന്ന്‌ പൊലീസ്‌ സ്ഥിരീകരിച്ചു. ശ്രുതി എന്ന യുവതിയെ ഭര്‍ത്താവ്‌ ശ്രീജിത്ത്‌ മക്കളുടെ മുന്നില്‍ വെച്ച്‌ തീകൊളുത്തി കൊല്ലുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചു. നരത്തെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയത്‌ കൊലപാതകക്കുറ്റമാക്കി മാറ്റും. ഇപ്പോള്‍ ശ്...

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവതിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. ആറ്റിങ്ങൽ മടവൂർ സ്വദേശി സന്ദീപാണ് അറസ്റ്റിലായത്. പോക്സോ കേസുകളില്‍ പ്രതിയാണ് സന്ദീപ്. ജൂലായ് 30 നായിരുന്നു സംഭവം. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയ്ക്ക് കൂട്ടിരിക്കാനായി എത്തിയ ഭിന്നശേഷിക്കാരിയായ യുവതി ആഹാരംവാങ്ങാന...

ഗ്രീന്‍ ബുക്‌സ്‌ ഉടമ കൃഷ്‌ണദാസ്‌ അന്തരിച്ചു

കേരളത്തിലെ പ്രമുഖ പ്രസാധക ഗ്രൂപ്പായ തൃശ്ശൂര്‍ ഗ്രീന്‍ ബുക്‌സിന്റെ മാനേജിങ്‌ ഡയറക്ടര്‍ കൃഷ്‌ണദാസ്‌ എന്ന തൂലികാ നാമത്തിലറിയപ്പെടുന്ന ആര്‍.വല്‍സന്‍ അന്തരിച്ചു. തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയാണ്‌. ഇപ്പോള്‍ അയ്യന്തോളിലായിരുന്നു താമസം. കുറേ നാളായി അസുഖബാധിതനായിരുന്നു. ഭാര്യ ഗിരിജ. മകൾ നീതി, മകൻ വിശ്വാസ്.മരുമകൻ മിഥുൻ ശവസംസ്‌കാരം നാളെ രാവിലെ 9-...