മരംകൊള്ള : ജുഡീഷ്യല്‍ അന്വേഷണം വേണം-പ്രതിപക്ഷം, യു.ഡി.എഫ് സംഘം 17-ന് വിവാദജില്ലകള്‍ സന്ദര്‍ശിക്കും

എട്ട് ജില്ലകളിലായി കേരളം കണ്ട ഏറ്റവും വലിയ വനം കൊള്ളയാണ് പുറത്തുവന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. ജൂണ്‍ 17ന് വ്യാഴ്യാഴ്ച് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിലും മറ്റ് യു.ഡി.എഫ്.നേതാക്കളുടെ സംഘം ഇതര ജില്ലകളിലും സന്ദര്‍ശനം നടത്തും. വിദഗ്ധരെ ഉള്...

ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി മറ്റന്നാള്‍ പരിഗണിക്കും, രാഷ്ട്രീയപരമായ വിമര്‍ശനം രാജ്യദ്രോഹമാകുന്നതെങ്ങിനെ ?

ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ച് പ്രതികരിച്ച ദ്വീപു സ്വദേശിനി ഐഷ സുല്‍ത്താനയ്‌ക്കെതിരെ കവറത്തി പൊലീസ് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസില്‍ ഐഷ മുന്‍കൂര്‍ ജാമ്യം തേടി കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി മറ്റന്നാള്‍ പരിഗണിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ(രാജ്യദ്രോഹം), 153ബി(ദേശീയോല്‍ഗ്രഥനത്തിന് എതിരായ ന...

ഇന്റര്‍സിറ്റി, ജനശതാബ്ദി ട്രെയിനുകള്‍ നാളെ മുതല്‍ ഓടിത്തുടങ്ങും

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞതോടെ നിര്‍ത്തിവെച്ച ഇന്റര്‍സിറ്റി, ജനശതാബ്ദി ട്രെയിനുകള്‍ ബുധനാഴ്ച മുതല്‍ ഓടിത്തുടങ്ങും. ചെന്നൈയില്‍നിന്ന് കേരളത്തിലേക്കുള്ള ചെന്നൈ-മംഗളൂരു എക്‌സ്പ്രസ് (02685, 02686), ചെന്നൈ-മംഗളൂരു വെസ്റ്റ്കോസ്റ്റ് എക്‌സ്പ്രസ് (06627, 06628), ചെന്നൈ-ആലപ്പുഴ എക്‌സ്പ്രസ് (02639,02640), ചെന്നൈ-തിരുവനന്തപുരം എക്‌...

ലോക് ഡൗണ്‍ മാറ്റുന്ന കാര്യം തീരുമാനം ആയില്ല, തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ ലോക് ഡൗണ്‍ ?

സംസ്ഥാനത്ത് എല്ലായിടത്തും കൊവിഡ് വ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഒരു പോലെയല്ലെന്നതിനാല്‍ ലോക് ഡൗണ്‍ നിയന്ത്രണത്തില്‍ അതനുസരിച്ച് മാറ്റം വരുത്തുമെന്ന സൂചന മുഖ്യമന്ത്രി നല്‍കുന്നു. രോഗവ്യാപനവും ടി.പി.ആറും കൂടിയ ഇടങ്ങളെ മാത്രം കൂടുതല്‍ നിയന്ത്രിക്കുകയും അല്ലാത്തിടങ്ങളില്‍ ഇളവു നല്‍കുകയും ചെയ്യുന്ന സമീപനമാറ്റമാണ് സര്‍ക്കാര്‍ ആലോചിക്കുന്ന...

ഇന്ന് കോവിഡ് നല്ല വണ്ണം കുറഞ്ഞു , മരണം കുറയുന്നില്ല

കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.26 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 161 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,342 ആയി.തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം 400, കണ്ണൂര...

ലൂസി കളപ്പുരയെ പുറത്താക്കിയത്‌ വത്തിക്കാന്‍ ശരിവച്ചു, വിധി തന്റെ ഭാഗം കേൾക്കാതെയെന്ന് ലൂസി

സഭയുടെ അനീതികൾക്കെതിരെ പ്രതികരിച്ച സിസ്റ്റര്‍ ലൂസി കളപ്പുരയെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭയില്‍ (എഫ്.സി.സി) നിന്നും പുറത്താക്കിയ നടപടി വത്തിക്കാന്‍ സഭാ കോടതിയും ശരിവച്ചു. പുറത്താക്കിയ നടപടിക്കെതിരെ സിസ്റ്റര്‍ ലൂസി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് വത്തിക്കാന്റെ തീരുമാനം. എഫ്.സി.സി സുപ്പീരിയര്‍ ജനറാള്‍ സിസ്റ്റര്‍ ആന്‍ ജോസഫ് ആണ് തീരുമാനം അറിയിച...

തീവ്ര മഴ:ഇന്ന് 11 ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്, നാളെ എല്ലാ ജില്ലകളിലും

തീവ്ര മഴയെത്തുടർന്ന് സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെ 11 ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പു നൽകി.നാളെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് ഉണ്ട്. ഉരുള്‍ പൊട്ടല്‍ സാധ്യതാ മേഖലകളില്‍ താമസിക്കുന്നവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ കടല്‍ക്ഷോഭത്തിനു സാധ്യതയുള്ളതിനാല്‍ ബുധന...

ശാന്തിവൃത്തിക്ക് സ്ത്രീയാണ് ഏറ്റവും യോജ്യം, പക്ഷേ പ്രായോഗികമായി ഒട്ടും ആശാസ്യമല്ല !!

തമിഴ്‌നാട്ടില്‍ സ്ത്രീകളെ ക്ഷേത്രപൂജാരിമാരായി നിയമിക്കുന്നു എന്ന വാര്‍ത്ത വന്നതിനു പിന്നാലെ ബ്രാഹ്മണ-തന്ത്ര സമൂഹത്തില്‍ നിന്നും കുലസ്ത്രീവാദവുമായി പലരും രംഗത്ത് വന്നു തുടങ്ങി. സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ സുരക്ഷാപ്രശ്‌നമുണ്ടെന്നും രാത്രിയിലും പുലര്‍ച്ചെയും ഒറ്റയ്ക്ക് പ്രവൃത്തി നടത്താന്‍ മാത്രം സുരക്ഷിതരല്ല സ്ത്രീകളെന്നും ക്ഷേത്രത്തില്‍ സ്ത്രീക...

മരംകൊള്ള : റവന്യൂവകുപ്പിന് മാത്രമായി ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല എന്ന് റവന്യൂ മന്ത്രി രാജൻ

മരംകൊള്ള കേസില്‍ വനം മന്ത്രി എ കെ ശശീന്ദ്രന് പരോക്ഷ മറുപടി എന്ന് കരുതാവുന്ന വിവാദ പരാമര്‍ശവുമായി റവന്യൂ മന്ത്രി കെ രാജന്‍. വിഷയങ്ങളില്‍ എല്ലാ വകുപ്പുകള്‍ക്കും കൂട്ടുത്തരവാദിത്വമാണ് ഉളളതെന്ന് അദേഹം പരാമര്‍ശിച്ചു. റവന്യൂവകുപ്പിന് ഇക്കാര്യത്തില്‍ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. സദുദ്ദേശപരമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.ജയതിലക് പുറപ്പെടുവിച്ച ഉത്ത...

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു

സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 171 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,975 ആയി. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂര്‍ 1319, കോഴിക്കോട് 927, ആലപ്പുഴ 916, കോട്ടയം 560...