Categories
kerala

ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി മറ്റന്നാള്‍ പരിഗണിക്കും, രാഷ്ട്രീയപരമായ വിമര്‍ശനം രാജ്യദ്രോഹമാകുന്നതെങ്ങിനെ ?

ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ച് പ്രതികരിച്ച ദ്വീപു സ്വദേശിനി ഐഷ സുല്‍ത്താനയ്‌ക്കെതിരെ കവറത്തി പൊലീസ് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസില്‍ ഐഷ മുന്‍കൂര്‍ ജാമ്യം തേടി കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി മറ്റന്നാള്‍ പരിഗണിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ(രാജ്യദ്രോഹം), 153ബി(ദേശീയോല്‍ഗ്രഥനത്തിന് എതിരായ നടപടി) എന്നീ കുറ്റങ്ങളാണ് ഐഷയുടെ മേല്‍ ചുമത്തിയിട്ടുള്ളത്. കൊവിഡ്‌കേസുകള്‍ ഒന്നു പോലും ഇല്ലാതിരുന്ന ലക്ഷദ്വീപുകളില്‍ കേന്ദ്രസര്‍ക്കാര്‍ പ്രയോഗിച്ച ബയോവെപ്പണ്‍ ആയിരുന്നു പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ എന്ന ആരോപണമായിരുന്നു ചെത്ത്‌ലത്ത് ദ്വീപു സ്വദേശിയും ഇപ്പോള്‍ കൊച്ചിയില്‍ താമസിക്കുന്ന സിനിമാ പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താന ഒരു ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ ഉയര്‍ത്തിയത്. ഇതിനെതിരെയാണ് ലക്ഷദ്വീപ് ബിജെപി പ്രസിഡണ്ടിന്റെ പരാതിയില്‍ കവറത്തി പൊലീസ് കേസെടുത്തത്.
രാഷ്ട്രീയപരമായ കാര്യങ്ങളില്‍ നടത്തുന്ന വിമര്‍ശനം രാജ്യദ്രോഹമാകില്ലെന്ന വാദമാണ് മുന്‍കൂര്‍ ജാമ്യം തേടിയുള്ള ഹര്‍ജിയില്‍ ഐഷ സുല്‍ത്താന ഉന്നയിച്ചിരിക്കുന്നത്. സര്‍ക്കാരിനെയോ ഭരണാധികാരികളെയോ രാഷ്ട്രീയമായി വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാകില്ലെന്ന് സുപ്രീംകോടതി വിനോദ് ദുവ കേസില്‍ വിധിച്ചിട്ടുണ്ട്. നാട്ടില്‍ ബോധപൂര്‍വ്വം കലാപം ഉണ്ടാക്കാനുള്ള ആഹ്വാനമല്ലാത്ത വിമര്‍ശനത്തില്‍ രാജ്യദ്രോഹക്കുറ്റം നില്‍ക്കില്ലെന്നും സുപ്രീംകോടതി ബഞ്ച് വിധിച്ചിരുന്നു.

Spread the love
English Summary: pre-arrest bail plea of ayisha sulthana will consider on thursday

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick