നടി മാലാ പാർവതിയുടെ അമ്മ ഡോ. കെ ലളിത അന്തരിച്ചു

നടി മാലാ പാർവതിയുടെ അമ്മയും പ്രശസ്ത ഗൈനക്കോളജിസ്റ്റുമായ ഡോ. കെ ലളിത അന്തരിച്ചു. 85 വയസായിരുന്നു. പട്ടം എസ് യു ടി ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഫേസ്ബുക്കിലൂടെ മാലാ പാർവതി തന്നെയാണ് മരണവിവരം അറിയിച്ചത്.കരളിലെ അർബുദത്തിന് ജൂലായ് പന്ത്രണ്ട് മുതൽ ചികിത്സയിലായിരുന്നു. എസ് എ ടി ആശുപത്രി റിട്ട. പ്രൊഫസറും വകുപ്പുമേധാവിയുമായിരുന്നു ഡോ...

മലയാള സിനിമയുടെ പൊന്നമ്മയുടെ പുതിയ ചിത്രം പങ്കുവെച്ച് നടി ഊര്‍മിള ഉണ്ണി

മലയാള സിനിമയുടെ മുഖശ്രീകളിലൊന്നായിരുന്നു മാതൃത്വത്തിന്റെ വൈകാരികത മുഴുവന്‍ നിറച്ച അഭിനയത്തിലൂടെ അമ്മക്കഥാപാത്രങ്ങളുടെ മാതൃകയായിത്തീര്‍ന്ന കവിയൂര്‍ പൊന്നമ്മ. എന്നാല്‍ പുതുതലമുറ സിനിമകളില്‍ അമ്മമാര്‍ക്കെല്ലാം ചെറുപ്പമാകുന്ന ട്രെന്‍ഡ് വന്നതോടെ കവിയൂര്‍ പൊന്നമ്മ സ്‌ക്രീനില്‍ നിന്നും ഏതാണ്ട് അപ്രത്യക്ഷയായി. എങ്കിലും മലയാളിയുടെ ഓര്‍മയുടെ വെള്ളിത്തിരയ...

തളിപ്പറമ്പിൽ എൽ പി സ്കൂളിലെ അഞ്ച് കുട്ടികളെ പീഡിപ്പിച്ചുവെന്ന കേസ്: അധ്യാപകനെ 79 വർഷം കഠിന തടവിനു ശിക്ഷിച്ചു

കണ്ണൂർ തളിപ്പറമ്പിലെ എൽ പി സ്കൂളിലെ അഞ്ച് വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന കേസിൽ സ്കൂൾ അധ്യാപകനെ 79 വർഷം കഠിന തടവിനും 2.70 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും വിധിച്ചു. പെരിങ്ങോം ആലപ്പടമ്പ ചൂരൽ സ്വദേശി പി.ഇ.ഗോവിന്ദൻ നമ്പൂതിരിയെയാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി പി.മുജീബ് റഹ്മാനാണ് വിധി പറഞ്ഞത്. 2013 ജൂൺ...

ശബരിമല തീർഥാടകർക്ക് പമ്പാ സ്നാനം അനുവദിക്കില്ല

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ശബരിമല നിറപുത്തരി ഉത്സവത്തിനായി എത്തുന്ന തീർഥാടകർ അതീവ ജാഗ്രത പുലർത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു. ജില്ലയിൽ ഓഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ശബരിമല നിറപുത്തരി ഉത്സവത്തിന്റെ ക്രമീകരണങ്ങൾ വിലയിര...

ശ്രീറാമിനെ സി.പി.ഐ.യുടെ വകുപ്പില്‍ നിയമിച്ചത്‌ മന്ത്രി ജി.ആര്‍.അനില്‍ അറിയാതെ ?

ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചത് സി.പി.ഐ. യുടെ വകുപ്പുമന്ത്രിയറിയാതെയെന്ന് പരാതി . ആരോപണ വിധേയനെ സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ നിയമിച്ചതില്‍ ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അതൃപ്തിയറിയിച്ചു. ഇന്നലെ രാത്രിയിലായിരുന്നു ആലപ്പുഴ ജില്ലാ കലക്ടര്‍ സ്ഥാനത്തുനിന്ന് ശ്രീറാമിനെ മാറ്റ...

കനത്ത മഴ : സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റി

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റിവെച്ചു. തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നാളെ നടക്കാനിരുന്ന ചടങ്ങ് മാറ്റിവെച്ചത്. സാംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ആണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. തിരുവനന്തപുരം...

യു.എ.ഇ.യില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ്

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി (30) മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുവാവ് മലപ്പുറത്ത് ചികിത്സയിലാണ്. ജൂലൈ 27ന് യുഎ.ഇയില്‍ നിന്നാണ് ഇദ്ദേഹം കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിയത്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ള അമ്മ, അച്ഛന്‍, രണ്ട് സുഹൃത്തുക്കള്‍ എന്നിവരെ നിരീക്ഷണത്തിലാക്കി. സംസ്ഥാനത്ത് ഇതോടെ 5 പേര്‍ക്കാ...

ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുക്കം: നേതാക്കള്‍ക്ക്‌ ജില്ലാ ചുമതല നല്‍കി കോണ്‍ഗ്രസ്‌

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി നേതാക്കള്‍ക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ചുമതല നൽകി. തിരുവനന്തപുരം: ടി.സിദ്ധിഖ് എംഎൽഎആറ്റിങ്ങല്‍: കരകുളം കൃഷ്ണപിള്ളകൊല്ലം: വി.എസ്.ശിവകുമാര്‍പത്തനംതിട്ട: എ.എ.ഷുക്കൂര്‍മാവേലിക്കര: കെ.സി.ജോസഫ്ആലപ്പുഴ: അജയ് തറയില്‍കോട്...

ആലുവ ശിവക്ഷേത്രം വെള്ളത്തില്‍ മുങ്ങി

എറണാകുളത്ത് മൂവാറ്റുപുഴയാറിലും പെരിയാറിലും വെള്ളം ഉയരുകയാണ്. മൂവാറ്റുപുഴയിലും കാലടിയിലും ജലനിരപ്പ് അപകടരേഖയ്ക്കും മുകളിലെന്ന് കലക്ടര്‍ അറിയിച്ചു. ആലുവ ശിവക്ഷേത്രം വെള്ളത്തില്‍ മുങ്ങി. ആലുവ മൂന്നാര്‍ റോഡില്‍ വെള്ളം കയറി. കോതമംഗംലം തങ്കളം ബൈപാസും മണികണ്ഠന്‍ചാലും വെള്ളത്തിലായി. ഏലൂര്‍ പ്രദേശത്ത് വീടുകളില്‍ വെള്ളംകയറി. പതിനാല് കുടുംബങ്ങളെ മാറ്റ...

കണ്ണൂരിൽ ഉരുൾപൊട്ടലിൽ ഒഴുകിപ്പോയ രണ്ടര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി, മധ്യവസ്കനായി തിരച്ചിൽ തുടരുന്നു

കണ്ണൂരിൽ ഉരുൾപൊട്ടലിൽ കണ്ണവത്തിനടുത്ത നെടുംപുറം ചാലിൽ ഒഴുകിപ്പോയ രണ്ടര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ഷഫീക്കിന്റെയും നദീറയുടെയും മകൾ നുമ തസ്‌ലിൻ ആണ് മരിച്ചത്. രാവിലെ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കണിച്ചാർ പഞ്ചായത്തിലെ നെടുംപുറം ചാലിൽ ആരോഗ്യ ഉപകേന്ദ്രത്തിലെ ജെപിഎച്ച് നഴ്സാണു മാതാവ് നദീറ. എൻഡിആർഎഫ് സംഘങ്ങളും നാട്ടുകാരും ചേ...