മലയാള സിനിമയുടെ മുഖശ്രീകളിലൊന്നായിരുന്നു മാതൃത്വത്തിന്റെ വൈകാരികത മുഴുവന്‍ നിറച്ച അഭിനയത്തിലൂടെ അമ്മക്കഥാപാത്രങ്ങളുടെ മാതൃകയായിത്തീര്‍ന്ന കവിയൂര്‍ പൊന്നമ്മ. എന്നാല്‍ പുതുതലമുറ സിനിമകളില്‍ അമ്മമാര്‍ക്കെല്ലാം ചെറുപ്പമാകുന്ന ട്രെന്‍ഡ് വന്നതോടെ കവിയൂര്‍ പൊന്നമ്മ സ്ക്രീനില്‍ നിന്നും ഏതാണ്ട് അപ്രത്യക്ഷയായി. എങ്കിലും മലയാളിയുടെ ഓര്‍മയുടെ വെള്ളിത്തിരയില്‍ പൊന്നമ്മ ഉണ്ട്. അവര്‍ ഇപ്പോള്‍ എങ്ങിനെയിരിക്കുന്നു എന്ന് നടി ഊര്‍മിള ഉണ്ണി സമൂഹമാധ്യത്തിലൂടെ പങ്കുവെച്ച ഫോട്ടായിലൂടെ ലോകം അറിയുന്നു. പൊന്നമ്മയെ സന്ദര്‍ശിച്ച ശേഷം ഊര്‍മിള ഉണ്ണി പങ്കുവെച്ച ചിത്രമാണ് വാല്സല്യനിധിയായ അമ്മക്കഥാപാത്രനടിയുടെ ഇപ്പോഴത്തെ രൂപം മലയാളിക്കു മുന്നില്‍ തെളിയിച്ചത്. ‘‘പ്രിയപ്പെട്ട പൊന്നമ്മചേച്ചിയെ കാണാൻ പോയി. പഴയ ചിരിയും, സ്നേഹവും ഒക്കെയുണ്ട്.’’ കവിയൂർ പൊന്നമ്മയുമൊത്തുമുള്ള ചിത്രം പങ്കുവച്ച് ഊർമിള ഉണ്ണി കുറിച്ചു. ആരാധകർ ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.
കവിയൂർ പൊന്നമ്മ അഭിനയിച്ച പുതിയ ചിത്രങ്ങൾ റിലീസിന് തയാറെടുക്കുകയാണ്.
Social Media

മന്ത്രിമാരുടെ “മാറ്റ”വും വാര്‍ത്താ ചാനലുകളുടെ ദയനീയതയും…
September 16, 2023

യുപിയിൽ മോഷണക്കുറ്റം ആരോപിച്ച് 2 കുട്ടികളുടെ സ്വകാര്യഭാഗത്ത് പച്ചമുളക് തേച്ച...
August 06, 2023

Categories
kerala
മലയാള സിനിമയുടെ പൊന്നമ്മയുടെ പുതിയ ചിത്രം പങ്കുവെച്ച് നടി ഊര്‍മിള ഉണ്ണി

Social Connect
Editors' Pick
പുതിയ നിപ കേസുകൾ ഇല്ല, കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്
September 21, 2023
തെളിവുകൾ കാനഡ ഹാജരാക്കിയാൽ സഹകരിക്കാൻ തയ്യാർ… ‘അഞ്ചു കണ്ണു’കളെ ഇന...
September 21, 2023
“കാനഡ തീവ്രവാദികൾക്ക് സുരക്ഷിത താവളമൊരുക്കുന്നു, ഇന്ത്യയുടെ ആഭ്യന്തര കാ...
September 21, 2023
“കാനഡയിലുള്ള ഇന്ത്യക്കാരും അവിടേക്കു പോകാനിരിക്കുന്നവരും ജാഗ്രത പാലിക്ക...
September 20, 2023
ഒബിസി ക്വാട്ട ഇല്ലാതെ വനിതാ സംവരണ ബിൽ അപൂർണ്ണം – രാഹുൽ ഗാന്ധി
September 20, 2023