നിയമസഭയിൽ മാധ്യമവിലക്കില്ല ; വിശദീകരിച്ച് സ്പീക്കർ

കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം ഇന്ന് ആരംഭിച്ചപ്പോൾ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിൽ വിശദീകരണവുമായി സ്പീക്കർ എം.ബി. രാജേഷ്. നിയമസഭയിൽ മാധ്യമവിലക്കില്ലെന്നും മാധ്യമങ്ങളെ നിയമസഭയിൽ പ്രവേശിപ്പിക്കുന്നില്ലെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും സ്പീക്കർ പറഞ്ഞു. ജീവനക്കാരുടെ ഉൾപ്പെടെ പാസ് പരിശോധന കർശനമാക്കാൻ വാച്ച് ആൻഡ് വാർഡിന് നിർദേശം നൽകിയ...