ഷഹീൻ ബാഗിലും ബുൾഡോസറുകൾ എത്തി : ഒഴിപ്പിക്കൽ, സംഘർഷം

സിഎഎ വിരുദ്ധ പ്രക്ഷോഭത്തിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയ ഡൽഹിയിലെ ഷഹീൻബാഗിലും അനധികൃത കെട്ടിടങ്ങൾ നീക്കിത്തുടങ്ങി. ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റേതാണ് നടപടി. ഒഴിപ്പിക്കല്‍ നടപടിക്കായി ബുള്‍ഡോസറുകളുമായി വലിയ പൊലീസ് സന്നാഹം പ്രദേശത്ത് എത്തിയിരിക്കുകയാണ്. ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികളും രംഗത്ത് വന്നിട്ടുണ്ട്. https://twitter.com/ANI/status/15...