കുട്ടികളെ ഉപയോഗിച്ച് ചരിത്രം മായ്ക്കാന്‍ തുടങ്ങുന്നു…ഗുജറാത്തിലെ പുതിയ പരീക്ഷണം…സംഭവിച്ചതിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ..

രാഷ്ട്രപിതാവിന്റെ ജന്മദേശത്ത് അദ്ദേഹത്തെ വധിച്ചയാളെ ഹീറോ എന്ന് വിശേഷിപ്പിച്ച സ്‌കൂള്‍ വിദ്യാര്‍ഥിക്ക് പ്രസംഗമല്‍സരത്തില്‍ ഒന്നാം സ്ഥാനം നല്‍കിയ അപമാനം രാജ്യം ഇന്ന് കടന്നു പോകുന്ന ചരിത്രം മായ്ച്ചുകളയല്‍ യജ്ഞത്തെ അടയാളപ്പെടുത്തുന്ന സംഭവമായി വിലയിരുത്തപ്പടുന്നു. സര്‍ക്കാര്‍ തന്നെ ഇത്തരം വിഷയം കുട്ടികള്‍ക്കായി തിരഞ്ഞെടുത്തു എന്നതാണ് സംഭവത്തിലെ ...

മൂന്നാം തരംഗം മാറുകയാണ്…നിയന്ത്രണങ്ങള്‍ മാറ്റാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം മറയുകയാണെന്നും സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറ്റണമെന്നും കേന്ദ്രആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍ സര്‍ക്കാരുകള്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. സജീവ കേസുകള്‍ കുറയുകയാണെന്നും ജനങ്ങള്‍ക്ക് അവരുടെ സാമ്പത്തിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാനാവശ്യമായ പ്രവര്‍ത്തനം നടത്താന്‍ സൗ...

‘ഗോഡ്‌സെ, മാതൃകാ പുരുഷൻ’ ഗുജറാത്തിലെ സ്കൂളിൽ പ്രസംഗ മത്സര വിഷയം!!!

ഗുജറാത്തിലെ വത്സാദ് ജില്ലയിൽ കുട്ടികൾക്ക്‌ പ്രസംഗ മത്സരത്തിൽ 'എന്റെ മാതൃകാ പുരുഷൻ ഗോഡ്‌സെ' എന്ന വിഷയം നൽകിയത് വിവാദമായി. ഗുജറാത്ത്‌ സർക്കാരിന്റെ, ഗുജറാത്ത് യൂത്ത് സർവിസിസ് & കൾച്ചറൽ ആക്ടിവിറ്റീസ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ കുസും വിദ്യാലയ എന്ന സ്വകാര്യ സ്കൂൾ ജില്ലാ തലത്തിൽ നടത്തിയ മത്സരത്തിലാണ് വിവാദ വിഷയം കുട്ടികൾക്ക് നൽകിയത്. ...

പ്രശസ്ത സം​ഗീത സംവിധായകനും ​ഗായകനുമായ ബപ്പി ലാഹിരി അന്തരിച്ചു

പ്രശസ്ത സം​ഗീത സംവിധായകനും ​ഗായകനുമായ ബപ്പി ലാഹിരി അന്തരിച്ചു. മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ വച്ചാണ് മരണം. 69 വയസ്സായിരുന്നു. 1970 കളിലും 80 കളിലും ഹിന്ദി സിനിമാരംഗത്ത് നിറഞ്ഞുനിന്ന സംഗീത സംവിധായകനും ഗായകനുമായിരുന്നു ബപ്പി ലാഹിരി. ചല്‍ത്തേ ചല്‍ത്തേ, ഡിസ്‌കോ ഡാന്‍സര്‍, തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങള്‍ ഹിറ്റായിരുന്നു. 2020 ല്‍ പുറ...

ഹിജാബ് നിരോധനം ഹൈക്കോടതി ഇന്ന് പരിഗണിക്കും : നിർണ്ണായക തീരുമാനം ഉണ്ടായേക്കുമോ??

കർണാടകയിൽ ഹിജാബ് നിരോധനത്തിനെതിരെ വിദ്യാർത്ഥികൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.വിവാദങ്ങൾക്കിടെ ഇന്ന് കോളേജുകൾ തുറക്കുന്ന സാഹചര്യത്തിൽ ഹിജാബ് നിരോധനം സംബന്ധിച്ച് നിർണായക തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന. ഹിജാബ് നിരോധനത്തിൽ ഭരണഘടനാപരമായ വിഷയങ്ങൾ ഉള്ളതിനാൽ വിശദമായി പരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസത്തെ വാദത്തിനിടെ ഹൈക്കോടതി വ്യക്തമ...

പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു വാഹനാപകടത്തിൽ മരിച്ചു

പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു വാഹനാപകടത്തിൽ മരിച്ചു. ഡൽഹിയിൽ നിന്ന് പഞ്ചാബിലെ ഭട്ടിൻഡയിലേക്ക് പോകുമ്പോൾ അദ്ദേഹം സഞ്ചരിച്ച കാർ ട്രെയിലർ ട്രക്കിൽ ഇടിക്കുകയായിരുന്നു. കെഎംപി ഹൈവേയിലാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തിട്ടുളള കലാകാരനായ ദീപ്‌ സിദ്ദു സമരവുമായി ബന്ധപ്പെട്ട് ഡൽഹി ചെങ്...

87 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 30 കാരൻ പിടിയിൽ

ഡല്‍ഹി തിലക് നഗറില്‍ 87 വയസ്സുകാരിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ഒരാള്‍ പിടിയില്‍. തൂപ്പുജോലി ചെയ്യുന്ന മുപ്പതുവയസ്സുകാരനാണ് പിടിയിലായത്. ഞായറാഴ്ച ഉച്ചയ്ക്കാണ് ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്തത്. വീട്ടുകാര്‍ പരാതി ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കൊവിഡിനെതിരെ കുട്ടികള്‍ക്ക്‌ ഇന്ത്യയുടെ പുതിയ പ്രൊട്ടീന്‍ അധിഷ്‌ഠിത വാക്‌സിന്‍

12 മുതൽ 18 വയസ്സുവരെയുള്ളവർക്കു പുതിയ കോവിഡ് പ്രതിരോധ വാക്‌സിൻ ഉപയോഗിക്കാൻ അനുമതി നല്കണമെന്ന് ശുപാർശ. ബയോളജിക്കൽ ഇ-യുടെ കൊവിഡ്-19 വാക്‌സിൻ ആയ കോർബെവാക്‌സിന് നിയന്ത്രിത അടിയന്തര ഉപയോഗ അനുമതി നൽകണമെന്ന് ഇന്ത്യയുടെ സെൻട്രൽ ഡ്രഗ് അതോറിറ്റിയുടെ വിദഗ്ധ സമിതി തിങ്കളാഴ്ച ശുപാർശ ചെയ്‌തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പ...

യുപിയിൽ രണ്ടാം ഘട്ടത്തിൽ 61.33 ശതമാനം പോളിങ്…സമാജ് വാദി പാർട്ടി ശക്തികേന്ദ്രമായ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ 11 ശതമാനം കൂടുതൽ

ഉത്തർപ്രദേശിൽ രണ്ടാം ഘട്ടത്തിൽ പടിഞ്ഞാറൻ യുപിയിലെ 9 ജില്ലകളിലെ 55 സീറ്റുകളിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണി വരെ 61.33 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി. ചില മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ 72 ശതമാനത്തിലധികം വോട്ടിംഗ് നടന്നതായി കണക്കാക്കുന്നു. കഴിഞ്ഞ തവണത്തേക്കാൾ 11 ശതമാനം കൂടുതലാണിത്. ഹിജാബ് വിവാദങ്ങൾക്കിടയിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ബിജെപിക്ക് വലി...

തലസ്ഥാനത്തു കാമാന്ധതയുടെ ഭീകരത : 87കാരിയെ പട്ടാപ്പകൽ ബലാത്സംഗം ചെയ്തു

രാജ്യതലസ്ഥാനത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അനിയന്ത്രിതമായി തുടരുന്നു. ഭയാനകമായ ഒരു സംഭവം ഇന്നലെ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.ഞായറാഴ്ച ഡൽഹിയിലെ തിലക് നിഗറിൽ 87 കാരിയായ ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടതായി എൻ ഡി ടി വി റിപ്പോർട്ട് ചെയ്തു. പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.65 വയസ്സുള്ള മകൾക്കൊപ്പമാണ് വൃദ്ധ സ്ത്രീ താമസിക്കുന്നതെന്...