അഴിമതിക്ക് ഉത്തരവാദി അന്നത്തെ മന്ത്രി അനിൽകുമാർ , താനറിയുന്നത് ഇപ്പോള്‍- അബ്ദുള്ളക്കുട്ടി

തന്റെ വീട്ടില്‍ നടന്നത് റയ്ഡല്ലെന്ന് എഴുതണമെന്നും കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്റ് ഷോ പദ്ധതിയില്‍ അഴിമതി ഉണ്ടെന്ന് താനും ചിന്തിക്കുന്നുണ്ടെന്നും അത് നടന്നതില്‍ തനിക്കൊരു പങ്കുമില്ലെന്നും ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. താന്‍ എം.എല്‍..എ. എന്ന നിലയില്‍ ശുപാര്‍ശ ചെയ്ത പദ്ധതി ആണെന്നേ ഉള്ളൂ. സര്‍ക്കാരും മന്ത്രി...

എ പി അബ്‌ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്‌ഡ് നടത്തുന്നു

കൊടകര കുഴൽപ്പണക്കേസിൽ കെ സുരേന്ദ്രൻ ഉൾപ്പെടെ ഉള്ള ബിജെപി നേതാക്കളെ വിജിലൻസ് ലക്ഷ്യമിട്ടതിനു പിന്നാലെ ബി ജെ പി ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി അബ്‌ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്‌ഡ്. കേരളത്തിലെ ബിജെപി വലിയ കുരുക്കിലാണ് ഇപ്പോൾ പെട്ടിരിക്കുന്നത് എന്നത് വ്യക്തമാക്കുന്ന സംഭവങ്ങളാണ് ഇതോടെ വികസിക്കുന്നത്.അബ്‌ദുള്ളക്കുട്ടിയുടെ കണ്ണൂര്‍ പള്ളിക്കുന...

ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ചുരുക്കത്തില്‍

നിയമസഭയില്‍ ഇന്ന് അവതരിപ്പിച്ച ബജറ്റിലെ പ്രധാന പരിഗണനകള്‍, നിര്‍ദ്ദേശങ്ങള്‍ ചുരുക്കത്തില്‍ വായിക്കാം….  20,000 കോടിയുടെ രണ്ടാം കൊവിഡ് സാമ്പത്തിക പാക്കേജ് 18 വയസിന് മുകളിലുളളവർക്ക് വാക്‌സിൻ നൽകാൻ ആയിരം കോടി 8,000 കോടി രൂപ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കും സ‌ഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ എണ്ണം കൂട്ടും കലാസാംസ്‌കാരിക രംഗത്ത് മികവ് പുലർ...

പുതിയ നികുതി ഇല്ല, പ്രതിബദ്ധതയുടെ ബജറ്റ്

പുതിയ ഒറ്റ നികുതി നിര്‍ദ്ദേശവും ഇല്ലാത്ത പ്രതിബദ്ധതയുടെ ബജറ്റ്--കെ.എന്‍.ബാലഗോപാലിന്റെ ആദ്യ ബജറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം. കേരളം കരുതലോടെ നേരിടേണ്ട അടിയന്തിര വിഷയങ്ങളെ കൃത്യമായി അഭിമുഖീകരിച്ച ബജറ്റാണിത്. കൊവിഡ് പ്രതിരോധം തൊലിപ്പുറത്ത് നടത്തേണ്ട ചികില്‍സയല്ല, പകരം അടിത്തട്ടില്‍ തന്നെ വരുത്തേണ്ട മാറ്റങ്ങളിലൂടെയാണ് അത് സാധ്യമാക്കാനാവുക. 20,00...

ന്യൂനപക്ഷ സ്കോളർഷിപ്പ് : മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന്

ന്യൂനപക്ഷ സ്കോളർഷിപ്പ് സംബന്ധിച്ച് ഉണ്ടായ ഹൈക്കോടതി വിധിയുടെ തുടർ സാഹചര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് വൈകിട്ട് 3:30നു നടക്കും. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് യോഗം നടക്കുക. 80:20 അനുപാതം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിനെതിരെ മുസ്ലീം സംഘടനകളും, നിലപാടറിയിച്ച് വിവിധ ക്രൈസ്തവസംഘടനകളും രംഗത്തെത്തിയിരുന്നു. സംസ്ഥാന സർക്ക...

കെ.എൻ ബാലഗോപാലിന്‍റെ കന്നി ബജറ്റ് ഇന്ന്

രണ്ടാം പിണറായി സർക്കാറിൻറെ ആദ്യ ബജറ്റ് ഇന്ന്. രാവിലെ ഒമ്പത് മണിക്കാണ് ബജറ്റ് അവതരണം. കെ.എൻ ബാലഗോപാലിന്‍റെ കന്നി ബജറ്റാണിത്. ജനുവരിയിൽ തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിന്‍റെ തുടർച്ചയാണെങ്കിലും പുതിയ ചില പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. പുതിയ വരുമാന മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്ത സാഹചര്യത്തില്‍ നികുതി കൂട്ടുക എന്നതാണ് പൊതുവേ സ്വീകരിക്കപ്പെടാറുള്ള നിലപാട്. ...

ജൂണ്‍ 5 മുതല്‍ 9 വരെ സംസ്ഥാനത്ത് അധിക നിയന്ത്രണങ്ങള്‍ – മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ 5 മുതല്‍ 9 വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നുഅദ്ദേഹം. നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങള്‍ ജൂണ്‍ 4 ന് രാവിലെ 9 മുത...

ശബ്ദസന്ദേശം ആര്‍ക്കെതിരെയും എഡിറ്റു ചെയ്തുണ്ടാക്കാം,സി.കെ.ജാനു സംസാരിച്ചിരിക്കാം, പക്ഷേ മറ്റൊന്നുമില്ല–കെ.സുരേന്ദ്രന്‍

ആര്‍ക്കെതിരെയും ശബ്ദസന്ദേശം എഡിറ്റ് ചെയ്തുണ്ടാക്കാന്‍ ഇന്ന് ഒരു പ്രയാസവുമില്ലെന്നും സി.കെ.ജാനുവിന് താന്‍ പണം നല്കിയിട്ടില്ലെന്നും പണം നല്‍കാമെന്ന് താന്‍ പറയുന്ന ശബ്ദസന്ദേശം വ്യാജമെന്നും ബി.ജെ.പി. അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊടകര കവര്‍ച്ചാകേസില്‍ ബി.ജെ.പി.നേതാക്കളെ കുടുക്കാന്‍ നോക്കുകയാണെന്നും സുരേന്...

കൊടകര കള്ളപ്പണ കേസില്‍ പൊലീസ് കെ സുരേന്ദ്രന്‍റെ മൊഴിയെടുക്കും

കള്ളപ്പണക്കേസില്‍ സി.പി.എം.നേതാക്കളെയും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെയും ബന്ധപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ ശ്രമങ്ങളെ പ്രോല്‍സാഹിപ്പിച്ച് ശ്രദ്ധ നേടിയ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ തന്നെ ഇപ്പോള്‍ കൊടകര കള്ളപ്പണ കേസില്‍ പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നു. കുഴൽപ്പണ കേസിൽ കെ സുരേന്ദ്രന്‍റെ മൊഴിയെടുക്കും. പണം വന്നത് ...

അരുമക്കുഞ്ഞിന് പേര് ദേവ്‌യാന്‍ : ആഹ്‌ളാദ നെറുകയില്‍ മലയാളിയുടെ സ്വന്തം ശ്രേയ ഘോഷാല്‍

പാട്ടിലെ ശബ്ദോച്ചാരണശൈലി കേട്ടാല്‍ മലയാളിയല്ലെന്ന് തോന്നാത്ത, മലയാളിയുടെ പ്രിയപ്പെട്ട ഗായിക ശ്രേയ ഘോഷാലിന് ഇപ്പോള്‍ മനോഹരമായ ജീവിതഗാനത്തിന്റെ മധുര നിമിഷമാണ്. മെയ് 22-ന് ശ്രേയ അമ്മയായി. തന്റെ അരുമക്കുഞ്ഞിന് പേരിട്ട കാര്യം ശ്രേയ ഇപ്പോള്‍ സാമൂഹ്യമാധ്യമത്തിലൂടെ ആരാധകര്‍ക്ക് പങ്കുവെച്ചിരിക്കുന്നു. ദേവ്‌യാന്‍ എന്നാണ് കുഞ്ഞിന് പേര്. ശ്രേയയും ഭര്‍ത്താവ...