Categories
kerala

ശബ്ദസന്ദേശം ആര്‍ക്കെതിരെയും എഡിറ്റു ചെയ്തുണ്ടാക്കാം,സി.കെ.ജാനു സംസാരിച്ചിരിക്കാം, പക്ഷേ മറ്റൊന്നുമില്ല–കെ.സുരേന്ദ്രന്‍

ആര്‍ക്കെതിരെയും ശബ്ദസന്ദേശം എഡിറ്റ് ചെയ്തുണ്ടാക്കാന്‍ ഇന്ന് ഒരു പ്രയാസവുമില്ലെന്നും സി.കെ.ജാനുവിന് താന്‍ പണം നല്കിയിട്ടില്ലെന്നും പണം നല്‍കാമെന്ന് താന്‍ പറയുന്ന ശബ്ദസന്ദേശം വ്യാജമെന്നും ബി.ജെ.പി. അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊടകര കവര്‍ച്ചാകേസില്‍ ബി.ജെ.പി.നേതാക്കളെ കുടുക്കാന്‍ നോക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സി.കെ.ജാനുവിനെ ആക്ഷേപിക്കാനാണ് ശ്രമം. ജാനുവും താനും ചിലപ്പോള്‍ സംസാരിച്ചിരിക്കാം. പക്ഷേ അതില്‍ പണത്തിന്റെ കാര്യമോ ഒന്നുമില്ല. ജാനുവിന് താന്‍ പണം കൊടുത്തിട്ടുമില്ല.
ഡി.എം.കെ. തമിഴ്‌നാട്ടില്‍ സി.പി.എമ്മിന് 25 കോടി രൂപ നല്‍കിയത് കള്ളപ്പണമാണോ വെള്ളപ്പണമാണോ എന്ന് പിണറായി വിജയന്‍ പറയണം. കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി.ക്ക് ബന്ധമില്ലാത്തതിനാലാണ് അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നത്.–സുരേന്ദ്രന്‍ പറഞ്ഞു.

കാണാതായ പണം കണ്ടെത്താന്‍ എന്തുകൊണ്ടാണ് പോലീസിന് കഴിയാത്തത്. ബിജെപി നേതാക്കളെ ചോദ്യം ചെയ്ത ശേഷം എന്ത് വിവരമാണ് പോലീസിന് കിട്ടിയതെന്നും കെ. സുരേന്ദ്രന്‍ ചോദിച്ചു. ഡോളര്‍കടത്തും സ്വര്‍ണ്ണക്കടത്ത് കേസുകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോള്‍ ആസൂത്രിത നീക്കം നടക്കുന്നത്. സിപിഎം നേതാക്കളെ പോലെ ബിജെപി നേതാക്കളാരും അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടില്ല. സിപിഎം പാര്‍ട്ടി ഫ്രാക്ഷന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളാണ് ബിജെപിക്കെതിരെ വാര്‍ത്തകള്‍ അടിച്ച് വിടുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

thepoliticaleditor

മാന്യത ചമയുന്ന സിപിഎം നേതാക്കളും കേരളത്തിലെ സിപിഎമ്മും യുഡിഎഫും നൂറുണക്കിന് കോടി രൂപയാണ് തെരഞ്ഞെടുപ്പിന് മുടക്കിയത്. സത്യം തെളിയിക്കാനാണ് അന്വേഷണമെങ്കില്‍ അതിനോട് സഹകരിക്കും. ഒന്നും ഒളിച്ച് വക്കാനില്ലാത്തത് കൊണ്ടാണ് ബിജെപി നേതാക്കള്‍ അന്വേഷണ സംഘത്തിന് മുമ്പാകെ നെഞ്ച് വേദന അഭിനയിക്കുകയോ കോവിഡ് പോസിറ്റീവായെന്ന് പറയുകയോ തലയില്‍ മുണ്ടിടുകയോ ചെയ്യാതെ എത്തുന്നത്. സിപിഎമ്മിന് വേണ്ടി ബിജെപിക്കെതിരെ വാര്‍ത്ത കൊടുക്കുന്ന മാധ്യമങ്ങള്‍ ഈ നാട്ടില്‍ നിയമവാഴ്ചയുണ്ടെന്ന് ഓര്‍ത്താല്‍ നല്ലതാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

Spread the love
English Summary: audio track is fake, no money given to c k janu says k .surendran

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick