ന്യൂസ്‌ക്ലിക്ക് മാധ്യമപ്രവർത്തകനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തു

ചൈന അനുകൂല പ്രചാരണം നടത്തിയതിന് പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ ന്യൂസ്‌ക്ലിക്ക് പോർട്ടലിനെതിരെ ഭീകരവിരുദ്ധ നിയമം യുഎപിഎ പ്രകാരം ഫയൽ ചെയ്ത കേസുമായി ബന്ധപ്പെട്ട് ഇന്ന്ന്യൂസ്‌ക്ലിക്ക് മാധ്യമപ്രവർത്തകൻ അഭിസാർ ശർമയെ ഡൽഹി പോലീസ് വീണ്ടും ചോദ്യം ചെയ്തു . ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നതാണ്. ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്...

ടെലിവിഷന്‍ ചർച്ചകളിലെ ഒരു “ആനന്ദന്‍ കാലം”

ശരാശരി മലയാളിയുടെ മനസ്സില്‍ ആനത്തലവട്ടം ആനന്ദന്‍ എന്ന സിപിഎം നേതാവ് കുടിയിരിക്കുക ടെലിവിഷനിൽ നിറഞ്ഞിരുന്ന ഒരു "ആനന്ദന്‍കാല"ത്തിലൂടെയായിരിക്കും. മുന്‍നിര മലയാളം ന്യൂസ് ചാനലുകളിലെ പ്രൈം ടൈം സംവാദങ്ങളിലെ സ്ഥിരം സിപിഎം മുഖമായിരുന്ന ആനന്ദന്‍ പില്‍ക്കാലത്തെ എല്ലാ അസഹ്യമായ പതിവു പോരാളികളില്‍ നിന്നും വ്യത്യസ്തനും എക്കാലത്തേക്കും ഒരു മാതൃകയുമായിരുന്...

ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

പ്രമുഖ സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ (86) അന്തരിച്ചു. ഇന്ന് വൈകിട്ടാണ് വിയോഗം ഉണ്ടായത്.രോഗബാധയെ തുടർന്നു ഒരാഴ്ചയിലേറെയായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1956ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായ ആനത്തലവട്ടം, 1964 ൽ പാർ‌ട്ടി പിളർ‌ന്നപ്പോൾ സിപിഎമ്മിനൊപ്പം നിലയുറപ്പിച്ചു. 1985 ൽ സിപി...

മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയിലേക്ക്

ലോക്സഭാംഗത്വത്തിൽ നിന്നും രണ്ടാമതും അയോഗ്യനാക്കപ്പെട്ട നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവും ലക്ഷദ്വീപ് എം പിയുമായ മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ ശ്രമം തുടങ്ങി. വധശ്രമക്കേസിൽ കുറ്റക്കാരനാണെന്ന വിധി കേരള ഹൈക്കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് മുഹമ്മദ്‌ ഫൈസലിനെ അയോഗ്യനാക്കിയത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനാണ് മുഹ...

ലൈംഗിക പീഢനം: നടന്‍ ഷിയാസ് കരീം ചെന്നൈയില്‍ കസ്റ്റഡിയില്‍

നടനും ജിം ട്രെയിനറുമായ ഷിയാസ് കരീം കസ്റ്റഡിയിൽ. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ഒരു യുവതിയുടെ പരാതി പ്രകാരമുള്ള കേസിൽ ചെന്നൈ വിമാനത്താവളത്തിൽവച്ചാണ് ഷിയാസിനെ പിടികൂടിയത്. ബിസിനസ്സ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്.ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞ് വയ്ക്കുകയായിരുന്നു. പൊലീസ് സംഘം...

സർക്കാർ നടത്തുന്ന ജനസദസ്സുകൾക്ക് ബദലായി കെ.സുധാകരന്റെ കേരളയാത്ര

കെ.സുധാകരന്റെ നേതൃത്വത്തിൽ കേരളയാത്ര നടത്താൻ കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി തീരുമാനം. കാസർകോടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്ര ജനുവരിയിലാകും നടക്കുക. സമയക്രമം പിന്നീട് തീരുമാനിക്കും. സർക്കാർ നടത്തുന്ന ജനസദസ്സുകൾക്ക് ബദലായി സർക്കാരിന്റെ വീഴ്ചകളെ തുറന്നു കാട്ടുകയെന്ന ലക്ഷ്യവും കേരളയാത്രയ്ക്കുണ്ടാവും എന്നും ധാരണയായി. തിരഞ്ഞെടുപ്പ് തന...

യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് അധികാരമൊഴിയുന്നു

യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് അധികാരമൊഴിയുന്നു. ഇക്കാര്യം സഭാ നേതൃത്വത്തെ അദ്ദേഹം അറിയിച്ചു. നിലവിൽ യാക്കോബായ സഭയുടെ നിരണം, കുവൈറ്റ് ഭദ്രാസനങ്ങളുടെ ചുമതലയാണ് ഗീവർഗീസ് മാർ കൂറിലോസിനുണ്ടായിരുന്നത്. എഴുത്തും വായനയും ഒക്കെയായി തുടരാനാണ് തന്റെ ആഗ്രഹമെന്നാണ് മാർ കൂറിലോസ് സഭ നേതൃത്വത്തിന് നൽകിയ വിശദീകരണം. വിവിധ രാഷ്ട്രീയ- സാ...

കരുവന്നൂർ കേസിലെ പ്രതികളെ വീണ്ടും രണ്ടു ജയിലുകളിലാക്കുന്നു

കരുവന്നൂർ ബാങ്ക് പണം തട്ടിപ്പു കേസിലെ പ്രതികളെ വീണ്ടും രണ്ടു ജയിലുകളിലാക്കാൻ പിഎംഎൽഎ പ്രത്യേക കോടതി നിർദേശിച്ചു. കേസിലെ ഒന്നും രണ്ടും പ്രതികളായ പി.സതീഷ്കുമാർ, കിരൺ എന്നിവർ കാക്കനാട് ജില്ലാ ജയിലിൽ തുടരും. മൂന്നും നാലും പ്രതികളായ പി.ആർ.അരവിന്ദാക്ഷൻ, ജിൽസ് എന്നിവരെ വീണ്ടും എറണാകുളം സബ് ജയിലിലേക്കും മാറ്റും. ഇവരെ നേരത്തെ ആരും അറിയാതെ ജില്ലാ ജയി...

ഹർദീപ് സിംഗ് നിജ്ജാർ സ്വവർഗ്ഗാനുരാഗി, ജസ്റ്റിൻ ട്രൂഡോ നിജ്ജാറിനെ ഇഷ്ടപ്പെട്ടിരുന്നു- യുവമോർച്ച നേതാവിന്റെ പ്രകോപനം

കാനഡയിൽ കൊല്ലപ്പെട്ട സിഖ് വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാർ സ്വവർഗ്ഗാനുരാഗിയാണെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നുവെന്നും ഭാരതീയ ജനതാ യുവമോർച്ച ദേശീയ സെക്രട്ടറി തേജീന്ദർ പാൽ സിംഗ് ബഗ്ഗ ആരോപിച്ചു. സമൂഹമാധ്യമത്തിലാണ് തേജീന്ദര്‍ ആരോപണം ഉന്നയിച്ചത്. മാസ്‌ക് ചെയ്ത ചില ഫോട്ടോകളും സമൂഹമാധ്യമത്തിലെ കുറിപ്പിനൊപ്പം ...

ബോളിവുഡ് താരം രൺബീർ കപൂറിന് ഇഡി സമൻസ് അയച്ചു

ഛത്തീസ്ഗഢിലെ മഹാദേവ് വാതുവെപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസിൽ നടൻ രൺബീർ കപൂറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിനായി വെള്ളിയാഴ്ച ഹാജരാകാൻ സമൻസ് അയച്ചു. ഒക്ടോബർ ആറിന് കപൂറിനോട് ഏജൻസിയുടെ റായ്പൂർ ഓഫീസിൽ ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസിൽ മറ്റ് 15 സെലിബ്രിറ്റികളും അഭിനേതാക്കളും ഇഡി സ്കാനറിന് കീഴിലാണെന്...