മുഖ്യമന്ത്രി ഭരണഘടനാമൂല്യം ഉയർത്തിപിടിക്കുമെന്ന് വിശ്വസിക്കുന്നു : ഗവർണർ

മലപ്പള്ളിയിൽ പാർട്ടി പരിപാടിയിൽ ഭരണഘടനയെ രൂക്ഷമായി വിമർശിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി ഭരണഘടന മൂല്യം ഉയർത്തിപിടിക്കുമെന്ന് വിശ്വസിക്കുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും അവരുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണം. വിഷയത്തിൽ മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്...

ലോകായുക്ത ഭേദഗതിയിൽ ഗവർണ്ണർ അനുകൂല നിലപാടെടുത്തേക്കും…

മുഖ്യമന്ത്രി ഇന്നലെ ഗവര്‍ണ്ണറുമായി നടത്തിയ കൂടിക്കാഴ്ച, ലോകായുക്ത ഓര്‍ഡിനന്‍സിൽ സർക്കാരിന് അനുകൂല നടപടിയിലേക്ക് കാര്യങ്ങൾ എത്തിച്ചേക്കുമെന്ന് സൂചന. മൂന്ന് ആഴ്ചത്തെ വിദേശ സന്ദര്‍ശനത്തിന് ശേഷം ഞായറാഴ്ച പുലര്‍ച്ചെ തിരികെയെത്തിയ മുഖ്യമന്ത്രി വൈകിട്ടാണ് ഗവർണ്ണറുമായി കൂടി കാഴ്ച നടത്തിയത്. ലോകായുക്ത ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പിടുന്നതിനെ സംബന്ധിച്ച ചർച്ചയാണ...

കണ്ണൂർ വി സി പുനർ നിയമനത്തിൽ തനിക്ക് പങ്കില്ല… നിയമിച്ചത് മുഖ്യ മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ; ഗവർണർ

കണ്ണൂർ സർവകലാശാല വൈസ് ചാൻസലറെ പുനർ നിയമിച്ചതിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി ഗവർണറുടെ വാർത്താകുറിപ്പ്. വി സി യെ പുനർനിയമിച്ചത് മുഖ്യ മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ചേർന്ന് ആണെന്ന് ഗവർണർ കുറിപ്പിൽ വ്യക്തമാക്കുന്നു. തന്റെ നിർദേശപ്രകാരമാണ് പുനർനിയമനം എന്ന വാർത്ത സത്യത്തിന് നിരക്കാത്തതാണ് . വി സി നിയമനത്തിൽ മുൻകൈ എടുത്തത് മുഖ്യ മന്...