യു.പി. തിരഞ്ഞെടുപ്പിനൊരുങ്ങുന്നു… അമേഠിയില്‍ ആറ്‌ ലക്ഷം എ.കെ.203 തോക്കുകള്‍ നിര്‍മ്മിക്കുന്നു

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഉത്തര്‍പ്രദേശ്‌ പൊതുതിരഞ്ഞെടുപ്പിന്‌ ഒരുക്കം കൂട്ടുമ്പോള്‍ സംസ്ഥാനത്തെ താര മണ്ഡലങ്ങളിലൊന്നായ അമേഠിയിലെ പുതിയ ആയുധ ഫാക്ടറി ആറ്‌ ലക്ഷം കലാഷ്‌നികോവ്‌ തോക്കുകള്‍ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ്‌. എ.കെ. 203 വിഭാഗത്തിലുള്ള അസോള്‍ട്ട്‌ റൈഫിളുകള്‍ നിര്‍മ്മിക്കുന്നത്‌ റഷ്യയുടെ സഹായത്തോടെ ഇന്ത്യന്‍ ആര്‍മിയുടെ ഇന്‍ഫന്ററി വിഭ...

കങ്കണയ്‌ക്കെതിരെ മുംബൈ പോലീസ്‌ കേസെടുത്തു

സിഖ്‌ സമുദായത്തിന്റെ മതപരമായ വികാരത്തെ സമൂഹമാധ്യമത്തിലൂടെ വ്രണപ്പെടുത്തിയതിന്‌ പ്രമുഖ നടി കങ്കണ റണൗട്ടിനെതിരെ മുംബൈ പോലീസ്‌ പ്രഥമ വിവര റിപ്പോര്‍ട്ട്‌ രജിസ്‌റ്റര്‍ ചെയ്‌തു. ഇന്ത്യന്‍ ശിക്ഷാ നിയമം 295 എ വകുപ്പുപ്രകാരമാണ്‌ കേസ്‌. ബോധപൂര്‍വ്വം മതവികാരം വ്രണപ്പെടുത്തുകയും മതത്തെ അപമാനിക്കുകയും മതവിശ്വാസത്തെ അവഹേളിക്കുകയും ചെയ്യുന്നത്‌ കുറ്റകരമാക്കുന...

എയര്‍ടെലിനു പുറമേ വോഡാഫോണ്‍-ഐഡിയയും താരിഫ് വര്‍ധിപ്പിച്ചു, 25 ശതമാനം വരെ

വൊഡാഫോൺ-ഐഡിയ അതിന്റെ പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് 20 മുതൽ 25 ശതമാനം വരെ വർദ്ധിപ്പിച്ചു. മറ്റന്നാൾ മുതൽ ഇത് നടപ്പിൽ വരും. ഭാരതി എയർടെലും കഴിഞ്ഞ ദിവസം പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 25 ശതമാനം വരെ വർദ്ധിപ്പിച്ചിരുന്നു. വോഡഫോൺ ഐഡിയ ഉപഭോക്താക്കൾ 79 രൂപയുടെ പ്ലാനിന് ഇനി 99 രൂപനൽകേണ്ടി വരും. വാർഷിക വാലിഡിറ്റിയുള്ള 2399 രൂപയുടെ പ്ലാനിന് 2899 രൂപ ഇനി വ...

മുന്‍ ക്രിക്കറ്റ് താരം കീര്‍ത്തി ആസാദ് ഇനി കോണ്‍ഗ്രസ്സല്ല….

കോണ്‍ഗ്രസിനെ ഉപേക്ഷിച്ചു തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോകാന്‍ തീരുമാനിച്ച പ്രമുഖരില്‍ പുതിയ പേരായി മുന്‍ ക്രിക്കറ്റ് താരവും മുന്‍ പാര്‍ലമെന്റംഗവുമായ കീര്‍ത്തി ആസാദും. ഇന്ത്യ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടിയ 1983-ലെ ടീമംഗമായിരുന്ന കീര്‍ത്തി ആസാദ് ആദ്യം ബി.ജെ.പി.യിലേക്കു പോയെങ്കിലും 2018-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിഹാറിലെ ദര്‍ഭാംഗയില്‍ ...

മഴക്കെടുതി:ബംഗലുരൂ യെലഹങ്കയും സമീപ പ്രദേശങ്ങളും വെള്ളത്തില്‍

കനത്ത മഴയില്‍ വെള്ളം കയറി ബംഗലുരു യെലഹങ്കയും പരിസര പ്രദേശങ്ങളും ജനജീവിതം ദുസ്സഹമായി. യെലഹങ്ക ലേയ്‌ക്കിനു ചുറ്റുമുള്ള പ്രദേശത്ത്‌ വെള്ളപ്പൊക്കം രൂക്ഷമാണ്‌. ജനവാസ കേന്ദ്രങ്ങളിലും ഫ്‌ലാറ്റ്‌ സമുച്ചയങ്ങള്‍ക്കു ചുറ്റിലും വെള്ളം കയറിയിട്ടുണ്ട്‌. കൊഗിലു ക്രോസ്‌, നാഗവര, വിദ്യാരണ്യപുര എന്നിവിടങ്ങളിലും മഴക്കെടുതിയും വെള്ളപ്പൊക്കവും രൂക്ഷമായി. ദേശീയ ദുരന്...

യു.എസില്‍ നിന്നും തിരിച്ചെത്തിയ കമല്‍ ഹാസന്‌ കൊവിഡ്‌

യുഎസ്‌ പര്യടനം കഴിഞ്ഞ്‌ തിരിച്ചെത്തിയ ഉടനെ പ്രശസ്‌ത താരം കമല്‍ഹാസന്‌ കൊവിഡ്‌-19 സ്ഥിരീകരിച്ചു. കമല്‍സ്‌ ഹൗസ്‌ ഓഫ്‌ ഖദര്‍ എന്ന വസ്‌ത്രശൃംഖല അമേരിക്കയില്‍ ഉദ്‌ഘാടനം ചെയ്‌ത ശേഷം തിരിച്ചെത്തിയപ്പോഴാണ്‌ രോഗബാധ സ്ഥിരീകരിച്ചത്‌. താരം തന്നെ ട്വീറ്റ്‌ ചെയ്‌താണ്‌ രോഗവിവരം പുറത്ത്‌ അറിയിച്ചത്‌. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ താരത്തിന്‌ നേരിയ ചുമ അനുഭ...

നിങ്ങള്‍ക്ക് തമാശയായി തോന്നുന്നില്ലെങ്കില്‍ ചിരിക്കേണ്ട, ഞാന്‍ ജോലി തുടരും…വീര്‍ദാസ് നയം വ്യക്തമാക്കുന്നു

ലോകപ്രശസ്തനായ ഇന്ത്യന്‍ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ വീര്‍ദാസിനെതിരെ അടുത്ത ദിവസങ്ങളില്‍ സംഘപരിവാര്‍ അനുകൂല കേന്ദ്രങ്ങള്‍ ഉയര്‍ത്തിയ വിവാദത്തിന് താരത്തിന്റെ ചുട്ട മറുപടി. സമൂഹമാധ്യമത്തില്‍ വൈറലായി മാറിയ ഐ കം ഫ്രം ടു ഇന്ത്യാസ് എന്ന ആറ് മിനിട് വീഡിയോ ആണ് വീര്‍ദാസിനെതിരെ സംഘപരിവാര്‍ തിരിയാന്‍ കാരണം. ഇന്ത്യയെ ആക്ഷേപിച്ചു എന്ന് ആരോപിച്ചാണ് ഒരു തമാശപ്പ...

പ്രധാനമന്ത്രിക്ക്‌ തുറന്ന കത്തെഴുതും, 29-ന്‌ പാര്‍ലമെന്റ്‌ മാര്‍ച്ച്‌..22ന്‌ ലഖ്‌നൗവില്‍ കിസാന്‍ പഞ്ചായത്ത്‌…സംയുക്ത കിസാന്‍ മോര്‍ച്ച സമരം നിര്‍ത്തില്ല

കാര്‍ഷികനിയമങ്ങള്‍ക്കെതിരായ സമരം അവസാനിപ്പിക്കുന്നില്ലെന്നും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പ്രധാനമന്ത്രിക്ക്‌ തുറന്ന കത്തെഴുതുമെന്നും നവംബര്‍ 29-ന്‌ പാര്‍ലമെന്റ്‌ മാര്‍ച്ച്‌ നടത്തുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച യോഗം തീരുമാനിച്ചു. താങ്ങുവില ഉറപ്പാക്കാന്‍ ആവശ്യമായ സംവിധാനവും അത്‌ നിരീക്ഷിക്കാന്‍ പ്രത്യേക സമിതിയും വേണം, വൈദ്യുതി ബില്‍ ലഘൂകരിക്കാ...

കെജ്‌റിവാളിന്റെ മൃദുഹിന്ദുത്വ ഇലക്ഷന്‍ അജണ്ട… അയോധ്യ തീർത്ഥാടനത്തിന് ഡൽഹിയിൽ നിന്നും ആദ്യ ട്രെയിൻ ഡിസംബർ 3 മുതൽ

അയോധ്യ തീർഥാടനത്തിനായി ഡൽഹിയിൽ നിന്നുള്ള ആദ്യ ട്രെയിൻ ഡിസംബർ 3 മുതൽ ഓടുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. ഉത്തരാഖണ്ഡിൽ ആം ആദ്മി സർക്കാർ രൂപീകരിച്ചാൽ അവിടെയും തീർഥാടന പദ്ധതി തുടങ്ങും. അതുപോലെ മുസ്ലീം സഹോദരങ്ങൾക്കായി അജ്മീർ ഷെരീഫും സിഖ് സഹോദരങ്ങൾക്കായി കർതാർപൂരും തീർത്ഥാടന ട്രെയിൻ പദ്ധതിയിൽ ഉൾപ്പെടുത്തും-- ഹരിദ്വാറിൽ കെജ്‌രിവാ...

കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കല്‍ തീരുമാനം കേന്ദ്രമന്ത്രിസഭ അടുത്ത ബുധനാഴ്‌ച അംഗീകരിച്ചേക്കും

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം നവംബര്‍ 24-ന്‌ ചേരുന്ന കേന്ദ്രമന്ത്രിസഭ അംഗീകരിക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. നവംബര്‍ 29-ന്‌ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ നിയമങ്ങള്‍ പിന്‍വലിക്കാനുളള പ്രമേയം കൊണ്ടുവരുമെന്ന്‌ പ്രധാനമന്ത്രി രണ്ടു ദിവസം മുമ്പ്‌്‌ പ്രഖ്യാപിച്ചിരുന്നു.