പെരിയ കേസില്‍ സി.ബി.ഐ.യെ ഒഴിവാക്കാനുളള ശ്രമത്തിന്‌ അന്തിമ തിരിച്ചടി… സുപ്രീംകോടതിയും സര്‍ക്കാരിന്റെ ഹര്‍ജി തള്ളി

പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐ.ക്ക് വിട്ട കേരള ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരിവെച്ചു. ഇതോടെ സംസ്ഥാനസര്‍ക്കാരിന് മാത്രമല്ല, കേരളത്തിലെ സി.പി.എമ്മിനും ഈ നിയമവ്യവഹാരം വലിയ തിരിച്ചടിയും നാണക്കേടുമായി. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പു കാലത്ത് പ്രതിപക്ഷത്തിന് പുതിയൊരു പ്രചാരണവിഷയം കൂടി ലഭിക്കുകയും ചെയ്യുകയാണ്. കേസ് രേഖകള്‍ വേഗം തന്നെ സി.ബി.ഐ.ക്ക...

ധനമന്ത്രിയുടെ വകുപ്പില്‍ മുഖ്യമന്ത്രിയുടെ വകുപ്പിന്റെ റെയ്ഡ്… സി.പി.എം. രാഷ്ട്രീയത്തില്‍ പുതിയ വിവാദം

മുഖ്യമന്ത്രിയുടെ വകുപ്പായ വിജിലന്‍സ് ധനകാര്യമന്ത്രിയുടെ വകുപ്പിന്റെ ഭാഗമായ ചിട്ടി സ്ഥാപനമായ കെ.എസ്.എഫ്.ഇ.യില്‍ നടത്തിയ റെയ്ഡും പുറത്തുവിട്ട ഞെട്ടിപ്പിക്കുന്ന കാര്യങ്ങളും പുതിയ വിവാദത്തിലേക്ക് സി.പി.എമ്മിനെയും സര്‍ക്കാരിനെയും വലിച്ചിഴയ്ക്കുകയാണ്. പല വിധ വിവാദങ്ങളില്‍ ഉലഞ്ഞു നില്‍ക്കുന്ന സര്‍ക്കാരിന് കെ.എസ്.എഫ്.ഇ. എന്ന ധനകാര്യ സ്ഥാപനത്തില...

അതിവേഗ റെയില്‍വേ പദ്ധതിയിലും ഉടക്കിട്ട് കേന്ദ്ര സര്‍ക്കാരിന്റെ നീതി ആയോഗ്… ചെലവ് കുറച്ചു കാണിച്ചുവെന്ന് പരാതി, സാധാരണ ഉന്നയിക്കാറുള്ള സംശയമെന്ന് കേരളം

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തിലെ വികസനപദ്ധതികള്‍ക്ക് തടസ്സമുണ്ടാക്കാന്‍ അടുത്ത കാലത്ത് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതായി ഉയര്‍ന്ന ആരോപണം സാധൂകരിക്കാന്‍ പുതിയൊരു ആരോപണം കൂടി ഉയരുന്നു. കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ അതിവേഗ റെയില്‍ പദ്ധതിയാണ് പുതിയ സംശയത്തിന്റെ നിഴലിലായിരിക്കുന്നത്. കേന്ദ്ര ആസൂത്രണക്കമ്മീഷനു പകരം രൂപീകരിച്ച നീതി ആയോ...

ഉന്നത പൊലീസ് ഓഫീസര്‍ക്കെതിരെ ലൈംഗിക ആരോപണവുമായി മേജര്‍ രവിയുടെ സഹോദരന്‍ കണ്ണന്‍ പട്ടാമ്പി.. ഭാര്യയെ 2017-ല്‍ പീഢിപ്പിക്കാന്‍ ശ്രമിച്ചതായി കണ്ണന്‍

എറണാകുളം സിറ്റി അസി.പോലീസ് കമ്മീഷണര്‍ പി.എസ്. സുരേഷിനെതിരെ ലൈംഗിക ആരോപണവുമായി സിനിമാ പ്രൊഡക്ഷന്‍ കണ്‍ട്രോളറും നടനുമായ കണ്ണന്‍ പട്ടാമ്പി. എറണാകുളം സിറ്റി സെന്‍ട്രല്‍ സ്റ്റേഷന്‍ ഓഫിസറായിരുന്ന ഇന്‍സ്‌പെക്ടര്‍ വി.എസ്. നവാസ് നാടുവിട്ട് പോയത് സുരേഷില്‍ നിന്നുള്ള മാനസിക സമ്മര്‍ദം സഹിക്കാന്‍ വയ്യാതെയാണെന്ന് ആരോപണമുയരുന്നതിനു പിന്നാലെയാണ് പുതിയ വെ...

പീഢനക്കേസില്‍ നാടകീയ വഴിത്തിരിവ്… സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമെന്ന് യുവതി.. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് ജാമ്യം

തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചെന്ന കേസില്‍ പീഡനം നടന്നിട്ടില്ലെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണ് ഉണ്ടായതെന്നും കാണിച്ച് പരാതിക്കാരി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ഹെല്‍ത്ത് ഇന്‍സ്‌പെ...

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂട്ടര്‍ എ.സുരേശന്‍ രാജിവെച്ചു

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂട്ടര്‍ എ.സുരേശന്‍ രാജിവെച്ചു. രാജിക്കത്ത് നല്‍കിയ കാര്യം പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ സുരേശന്റെ രാജിയും വന്നത്‌. ഇന്ന് കേസിന്റെ വിചാരണ പുനരാരംഭിക്കുന്നതിന് വേണ്ടി കോടതി കേസ് പരിഗണി...

പാര്‍ടി കേന്ദ്രനേതൃത്വം പോലും കൈവിട്ടു… പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ച് പിണറായി വിജയന്‍

പൊലീസ് ആക്ട് ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചു. ആക്ടില്‍ കൂട്ടിച്ചേര്‍ത്ത 118 എ വകുപ്പാണ് ഇതോടെ ഉപേക്ഷിക്കുന്നത്. മാധ്യമങ്ങളെ നിയന്ത്രിക്കാനുദ്ദേശിച്ചാണീ ഭേദഗതിയെന്ന വ്യാപക വിമര്‍ശനം വന്നതോടെയും സി.പി.എം. കേന്ദ്ര നേതൃത്വം തന്നെ കടുത്ത എതിര്‍പ്പുമായി രംഗത്തു വന്നതോടെയുമാണ് ഓര്‍ഡിനന്‍സ് പിന്‍വല...

ബാര്‍ കോഴക്കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജു രമേശ്… പിണറായി അന്വേഷണം മരവിപ്പിച്ചുവെന്നും പരോക്ഷ വിമര്‍ശനം

കെ.എം.മാണിയുമായി ബന്ധപ്പെട്ട ബാര്‍കോഴക്കേസ് കേന്ദ്ര അന്വേഷണ ഏജന്‍സി ഏറ്റെടുക്കണമെന്ന് ബിജു രമേശ് ആവശ്യപ്പെട്ടു. കെ.എം.മാണി പിണറായി വിജയനെ കണ്ടതോടെ അന്വേഷണം നിലച്ചുവെന്നും രഹസ്യമൊഴി നല്‍കരുതെന്ന് രമേശ് ചെന്നിത്തലയും ഭാര്യയും തന്നോട് ആവശ്യപ്പെട്ടുവന്നും ബിജു രമേശ് ആരോപിച്ചു. ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെയാണ് ഇത്തരത്തില്‍ തന്നോട് അഭ്യര്‍ഥിച...

പൊലീസ് ആക്ട് ഭേദഗതിയില്‍ തിരുത്തല്‍ വരുമെന്ന സൂചനയുമായി സി.പി.എം. കേന്ദ്ര നേതൃത്വത്തിന്റെ കുറിപ്പ്‌

സൈബര്‍ ആക്രമണങ്ങളെ നിയന്ത്രിക്കാൻ കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊലീസ് നിയമ ഭേദഗതിയിൽ ക്രിയാത്മകമായ എല്ലാ നിര്‍ദേശങ്ങളും പരിഗണിക്കുമെന്ന് സിപിഎം കേന്ദ്രനേതൃത്വം. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രതികരണം. പൊലീസ് നിയമ ഭേദഗതിക്കെതിരെ ദേശീയ തലത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് കേന്ദ്രനേതൃത്വം പ്രതികരിച്ചത്. പൊലീസ് നിയമഭേദഗതി അഭ...

ഇ.ഡി.ക്കെതിരെ എം.സ്വരാജ് അവകാശലംഘന നോട്ടീസ് നല്‍കും

മസാല ബോണ്ട് അന്വേഷണത്തില്‍ ഇ.ഡി.ക്കെതിരേ നിയമസഭയില്‍ വീണ്ടും അവകാശലംഘന നോട്ടീസ് നല്‍കാന്‍ സര്‍ക്കാര്‍. നിയമസഭയില്‍ സമര്‍പ്പിക്കും മുമ്പ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെക്കുറിച്ച് ഇ.ഡി. അന്വേഷണം നടത്തുന്നത് സഭയുടെ അവകാശലംഘനമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും നോട്ടീസ്. നിയമസഭയില്‍ ഭരണപക്ഷ എം.എല്‍.എ. സര്‍ക്കാരിന് വേണ്ടി സ്പീക്ക...