മുഖ്യമന്ത്രിയുടെ ഇന്നത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സമഗ്രമായി വായിക്കൂ… അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ …

ഇന്ന് 17,518 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറില്‍ 1,28,489 പരിശോധനകള്‍ സംസ്ഥാനത്ത് നടന്നു. 24 മണിക്കൂറില്‍ കോവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം 132 ആണ്. 12.1 ശതമാനമാണ് കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക്. 11 ജില്ലകളിലും 10 ശതമാനത്തിന് മുകളിലാണ് ടി.പി.ആര്‍. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ ടി.പ...

ഏതോ ചിലർ 10 ലക്ഷം ഡോസ് വാക്സിൻ ഇവിടെയുണ്ട് എന്ന് പറയുന്നത് കേട്ടു… മുഖ്യമന്ത്രി

കൊവിഡ്‌ വാക്‌സിനേഷനില്‍ കേരളം ദേശീയ ശരാശരിയെക്കാളും മുകളിലാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയില്‍ 130 കോടി ജനങ്ങളില്‍ 33,17,76,050 പേര്‍ക്ക് ഒന്നാം ഡോസും 8,88,16,031 പേര്‍ക്ക് രണ്ടാം ഡോസും ഉള്‍പ്പെടെ 42,05,92,081 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. അതായത് ജനസംഖ്യാടിസ്ഥാനത്തില്‍ 25.52 ശതമാനം പേര്‍ക്ക് ഒന്ന...

ശബരിമലയിൽ ഹരിവരാസനം പാടിയില്ലെന്നും വേറെ പാട്ട് പാടുന്നു എന്നും വ്യാജ പ്രചാരണം…

ശബരിമലയില്‍ നട അടയ്ക്കുന്ന സമയത്ത് 'ഹരിവരാസനം' ഒഴിവാക്കി വേറെ പാട്ട് പാടുകയും അത് ഉച്ചഭാഷിണിയിലൂടെ കേള്‍പ്പിക്കുകയും ചെയ്യുന്നുവെന്ന് ഫെയ്‌സ്ബുക്ക്,വാട്‌സ് ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നു തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു പറഞ്ഞു. ശബരിമലയെയും തിരുവിതാംക...

ഇത്രയും കാലം മാധ്യമപ്രവര്‍ത്തനം നടത്തിയിട്ട്‌ ഒരോ പാര്‍ടിയുടെയും പ്രവര്‍ത്തന രീതി മനസ്സിലാക്കാന്‍ കഴിയാഞ്ഞത്‌ നിങ്ങളുടെ പരാജയം-മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി

ദീര്‍ഘകാലം മാധ്യമപ്രവര്‍ത്തനം നടത്തിയിട്ടും ഒാേരോ പാര്‍ടികളുടെയും പ്രവര്‍ത്തന രീതികള്‍ മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്നത്‌ മാധ്യമപ്രവര്‍ത്തകരുടെ പരാജയമാണെന്ന്‌ മുഖ്യമന്ത്രി. മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ സി.പി.എമ്മിന്റെ രീതികള്‍ മനസ്സിലാക്കാന്‍ കഴിയാത്തത്‌ ഖേദകരമെന്ന്‌ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വൈകീട്ട്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ മുഖ...

കേരളത്തില്‍ വാക്‌സിന്‍ കെട്ടിക്കിടക്കുന്നു എന്ന പ്രചാരണം വസ്‌തുതാവിരുദ്ധമെന്ന്‌ ആരോഗ്യമന്ത്രി

സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്‌സിന്‍ ഉപയോഗിച്ചിട്ടില്ലെന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകുന്നതാണ്. സംസ്ഥാനത്ത് നാലര ലക്ഷം വാക്‌സിനാണ് നിലവില്‍ ബാക്കിയുള്ളത്. ശരാശരി രണ്ട് മുതല്‍ രണ്ടര ലക്ഷം ഡോസ് വാക്‌സിന്‍ വരെ ദിവസവും എടുക്കുന്നുണ്ട്. ആ നിലയ്ക്ക് ഈ നാല...

അനന്യയുടെ പങ്കാളിയായിരുന്ന ജിജുവും ആത്മഹത്യ ചെയ്‌ത നിലയില്‍

ദിവസങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്ത ട്രാന്‍സ്ജെന്‍ഡര്‍ അനന്യയുടെ സുഹൃത്ത് ജിജു ഗിരിജാ രാജിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശയായ ജിജു അനന്യയുടെ പങ്കാളിയായിരുന്നു. വൈറ്റിലയിലെ താമസസ്ഥലത്താണ് ജിജുവിനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരു...

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കര്‍ക്കടകവാവ്ബലിതര്‍പ്പണം അനുവദിക്കില്ല

കൊവിഡ് 19 വ്യാപനം കാരണം ഈ വര്‍ഷം കര്‍ക്കടകവാവിന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീ‍ഴിലുള്ളക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണം അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന ദേവസ്വംബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനം.

പ്രളയ സെസ്സ് ജൂലായ് 31 ന് അവസാനിക്കും

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം ഏർപ്പെടുത്തിയിരുന്ന പ്രളയ സെസ്സ് 2021 ജൂലായ്31 ന് അവസാനിക്കും. 2019 ഓഗസ്റ്റ് ഒന്ന് മുതലാണ് കേരളത്തിന്റെ പ്രളയാനന്ത പുനർനിർമ്മാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം രണ്ടു വർഷത്തേക്ക് പ്രളയ സെസ്സ് ഏർപ്പെടുത്തിയത്. അഞ്ച് ശതമാനത്തിൽ അധികം നികുതിയുള്ള ചരക്ക്- സേവനങ്ങൾക്ക് ...

അര്‍ജ്ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തില്‍ മരിച്ചു

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജ്ജുന്‍ ആയങ്കിയുടെ സുഹൃത്ത് മൂന്ന് നിരത്തു സ്വദേശി റമീസ് വാഹനാപകടത്തില്‍ മരിച്ചു. വ്യാഴാഴ്ച്ച കണ്ണൂര്‍ അഴീക്കോട് ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. റമീസ് ഓടിച്ച ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്നലെ ഉച്ചയ്‌ക്ക്‌ രണ്ടരയ്‌ക്ക...

തൃശ്ശൂരിലെ സഹകരണ ബാങ്കുകളില്‍ നടക്കുന്നത്‌ ഇതൊക്കെയാണ്‌…ഒരു നേര്‍വഴി രാഷ്ട്രീയക്കാരന്‍ അപ്രിയ സത്യങ്ങള്‍ വെളിപ്പെടുത്തുന്നു

സഹകരണരംഗത്തെ കേന്ദ്രീകരിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ സമരപരിപാടികൾക്ക് സിപിഎം രൂപം നല്കുന്നതിനിടയിലാണ് കരുവന്നൂർ സഹകരണബാങ്ക് വായ്‌പ തട്ടിപ്പ് പുറത്തുവരുന്നത്.ഉന്നതതലത്തിൽ ഒത്തുതീർപ്പുകൾക്കുള്ള ശ്രമങ്ങൾ തുടരുമ്പോൾ തൃശ്ശൂരിലെ സിപിഎം നേതൃത്വത്തെ അലോസരപ്പെടുത്തിക്കൊണ്ട് ഒട്ടേറെ സഹകരണത്തട്ടിപ്പ് വാർത്തകളാണ് പുറത്തുവരുന്നത്. തൃശൂർ ജില്ലയിലെ ഒട...