“ഇലക്‌ടറൽ ബോണ്ട് ഇഷ്യു”ബിജെപിക്ക് കനത്ത നഷ്ടമുണ്ടാക്കും …പറക്കാല പ്രഭാകർ നിരീക്ഷിക്കുന്നു

"ഇലക്‌ടറൽ ബോണ്ട് ഇഷ്യു" ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിക്ക് കനത്ത നഷ്ടമുണ്ടാക്കുമെന്ന് വിഖ്യാത സാമ്പത്തിക വിദഗ്ധൻ പറക്കാല പ്രഭാകർ പ്രവചിച്ചു. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ്റെ ഭർത്താവ് കൂടിയാണ് പ്രഭാകർ. വാർത്താ ചാനലായ റിപ്പോർട്ടർ ടിവിയോട് സംസാരിക്കവെ ആണ് പ്രഭാകർ അഭിപ്രായപ്പെട്ടത്. "ഇലക്ട്രൽ ബോണ്ട് വിഷയം ഇന്നത്തേതിനേക്കാൾ കൂടുതൽ വ...

സ്വപ്‌നയ്ക്കും വിജേഷിനുമെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി നല്‍കിയ പരാതി ക്രൈംബ്രാഞ്ചിന് കൈമാറുന്നു

കള്ളക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിനും അവരെ ഇടനിലക്കാരനായി സമീപിച്ചെന്ന് പറയുന്ന വിജേഷ് എന്ന വിജേഷ് പിള്ളയ്ക്കുമെതിരെ കണ്ണൂര്‍ ജില്ലിയലെ സി.പി.എം. തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷ് നല്‍കിയ പരാതിയില്‍ എടുത്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനം. സന്തോഷിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസാണ് സ്വപ്‌നയ്ക്കും വിജേഷിനുമെതിരെ ജാമ്യമില്ല...

പ്രതിപക്ഷത്തിന്റെ അസാധാരണ പ്രതിഷേധം…സ്‌പീക്കറുടെ ഓഫീസ്‌ ഉപരോധിച്ചു, വാച്ച്‌ ആന്‍ഡ്‌ വാര്‍ഡുമായി സംഘര്‍ഷം

തുടർച്ചയായി അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുന്നതായി ആരോപിച്ച് നിയമസഭ ബഹിഷ്കരിച്ച പ്രതിപക്ഷ എംഎൽഎമാർ അസാധാരണമായ ഒരു പ്രതിഷേധത്തിന് തയ്യാറായത് വലിയ സംഘർഷം സൃഷ്ടിച്ചു. സ്പീക്കർ എ.എൻ.ഷംസീറിന്റെ ഓഫിസ് ഉപരോധിക്കുകയാണ് പ്രതിപക്ഷം ചെയ്തത്. വാച്ച് ആൻഡ് വാർഡും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സഭാഹാളിനു പുറത്തു വാച്ച് ആൻഡ് വാർഡ...

കര്‍ണാടത്തിലേക്ക്‌ പോകാന്‍ ഇന്നു മുതല്‍ വലിയ നിയന്ത്രണങ്ങള്‍

കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങില്‍ നിന്നും കര്‍ണാടകത്തിലേക്ക്‌ പോകാന്‍ ഇന്നു മുതല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കയാണ്‌ കര്‍ണാടക സര്‍ക്കാര്‍. കൊവിഡിന്റെ രണ്ട്‌ ഡോസ്‌ വാക്‌സിന്‍ എടുത്താലും കാര്യമില്ല, ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ കയ്യില്‍ കരുതേണ്ടത്‌ നിര്‍ബന്ധമാക്കിയിരിക്കുന്നു. രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്...