ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് ഉത്തരവിട്ട ജനറൽ ഡയറിനെ സംരക്ഷിക്കുന്ന റിപ്പോർട്ട് ടീസ്റ്റ സെതൽവാദിൻ്റെ മുതുമുത്തച്ഛൻ നൽകി എന്ന വ്യാജ വാർത്തയുമായി സംഘപരിവാർ മാധ്യമങ്ങൾ

2002ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുപ്രീം കോടതി ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെ ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധ വിഭാഗം ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിനെയും മുൻ ഐപിഎസ് ഓഫീസർ ആർ.ബി ശ്രീകുമാറിനെയും കസ്റ്റഡിയിലെടുത്തിരുന്നു. 2002 ലെ വർഗീയ കലാപവുമായി ബന്ധപ്പെട്ട് "തെറ്റായ ആരോപണങ്ങൾ" ഉന്നയിക്കുന്നവർക്കെതിരെ നടപടിയെടുക...