വയലാറിന്റെ പാട്ടിന്റെ പശ്ചാത്തലത്തിൽ പി.ടി.ക്ക് രാഷ്ട്രീയ കേരളത്തിന്റെ വിട

ആദർശ രാഷ്ട്രീയത്തിന്റെ ജനപ്രിയ നേതാവ് ഇനി മാനവികതയുടെ പ്രതീകമായ ഓർമച്ചിത്രം … പി.ടി. തോമസിന് വികാരനിർഭരമായി നാട് വിട ചൊല്ലി. രവിപുരം ശ്‌മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. അദ്ദേഹം ആവശ്യപ്പെട്ടിരുന്നതുപോലെ മത ചടങ്ങുകള്‍ ഒഴിവാക്കി, 'ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം..' എന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു അന്ത്യ കർമങ്ങൾ....