ആഭ്യന്തര വകുപ്പിന് മാത്രമായി മന്ത്രി ഇല്ലാത്തതിന്റെയും പോലീസിൽ ഇടതു പക്ഷത്തിനു അള്ളു വെക്കുന്ന ശക്തികൾ പിടി മുറുക്കുന്നത് പ്രബലമാകുന്നതിന്റെയും പ്രശ്നങ്ങൾ

ആഭ്യന്തര വകുപ്പ്‌ മുഖ്യമന്ത്രിക്ക്‌ വേണ്ടത്ര ശ്രദ്ധയോടെ കയ്യാളാന്‍ കഴിയുന്നില്ല എന്ന വിമര്‍ശനം സി.പി.എം. ഇടുക്കി ജില്ലാസമ്മേളനത്തില്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ ഉയര്‍ത്തിയപ്പോള്‍ അത്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‌ പൂര്‍ണമായും നിഷേധിക്കാന്‍ കഴിഞ്ഞില്ലെന്ന്‌ സൂചന. ആഭ്യന്തര വകുപ്പിന്‌ പിശക്‌ പറ്റുന്നുണ്ടെന്ന്‌ കോടിയേരിക്ക്‌ സമ്മതിക്കേണ്...