സർക്കാർ ജോലി ലഭിച്ച ഭാര്യയെ തടയാൻ ഭർത്താവിന്റെ ക്രൂരത: ഭാര്യയുടെ കൈപ്പത്തി അറുത്തു മാറ്റി

ഭാര്യക്ക്‌ ലഭിച്ച സർക്കാർ ജോലിക്ക് പോകാതിരിക്കാൻ ഭാര്യയുടെ കൈപ്പത്തി ഭർത്താവ് വെട്ടിമാറ്റി. പശ്ചിമബംഗാളിലെ പൂർവ ബർധമാൻ ജില്ലയിലെ കേതുഗ്രാമിൽ ഇന്നലെയാണ് സംഭവം. നഴ്‌‌സായ രേണു ഖാത്തൂന്റെ വലത് കൈപ്പത്തിയാണ് ഭർത്താവ് ഷേർ മുഹമ്മദ് വെട്ടിമാറ്റിയത്. ദുർഗാപുരിലെ സ്വകാര്യ ആശുപത്രിയിൽ ട്രെയിനിംഗിലായിരുന്ന രേണുവിന് അടുത്തിടെയാണ് സർക്കാർ ജോലി ലഭിച്ചത്...