എൽ.ജെ.ഡി ജെ.ഡി.എസിൽ ലയിക്കും…

എം വി ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദള്‍ (എല്‍ ജെ ഡി) പാർട്ടി, ജനതാ ദൾ സെക്യൂലറിൽ (ജെഡിഎസ്) ലയിക്കാൻ തീരുമാനിച്ചു. കോഴിക്കോട് നടന്ന എൽജെഡി സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനമായത്. എം വി ശ്രേയാംസ്‌കുമാർ അധ്യക്ഷസ്ഥാനം ഒഴിയും. ജെഡിഎസുമായും ആർജെഡിയുമായും ചർച്ച നടത്തിയെന്നും ജെഡിഎസുമായി യോജിച്ച് പോകാൻ തീരുമാനിക്കുകയായിര...

സിപിഐ രാജ്യസഭാ സീറ്റ് നേടിയത് വിലപേശിയെന്ന് ശ്രേയാംസ്കുമാർ… പ്രതികരിക്കാനില്ലെന്ന് കാനം

സിപിഐ രാജ്യസഭാ സീറ്റ് നേടിയത് വിലപേശലിന്റെ ഭാഗമായിട്ടാണെന്ന് എൽജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ. സിൽവർലൈൻ അടക്കമുള്ള വിഷയങ്ങളിൽ സിപിഐയുടെ നിലപാട് എന്തായിരിക്കുന്നെന്ന് കൗതുകത്തോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് സീറ്റ് നിഷേധിച്ചതിൽ മുന്നണിയിൽ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യനയം, ലോ...