അര്‍ഥം വളച്ചൊടിച്ച്‌ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച്‌ ദ വീക്കിന്റെ കോളമിസ്‌റ്റ്‌ വാരിക വിട്ടു…പൊലീസ്‌ കേസെടുത്തു…കാണ്‍പൂരില്‍ കോപ്പികള്‍ കത്തിച്ചു

മലയാള മനോരമ ഗ്രൂപ്പിലെ ഇംഗ്ലീഷ്‌ വാരികയായ ദി വീക്കിലെ പ്രമുഖ കോളമിസ്‌റ്റ്‌ ബിബേക്‌ ദെബ്രോയ്‌ വാരികയിലെ കോളമെഴുത്ത്‌ അവസാനിപ്പിച്ചതായി മാനേജ്‌ മെന്റിന്‌ കത്തെഴുതി. തന്റെ കോളത്തിനൊപ്പം വാരികയില്‍ നല്‍കിയ പെയിന്റിങും കോളത്തിനു നല്‍കിയ തലക്കെട്ടും മതവികാരം വ്രണപ്പെടുത്തുന്നു എന്ന്‌ ആരോപിച്ചാണ്‌ . ബിബേക്‌ ദ വീക്കില്‍ എഴുതുന്നത്‌ അവസാനിപ്പിക്കുന്നതായ...