ബിനീഷ് കോടിയേരി വിഷയം ചർച്ച ചെയ്യുമ്പോൾ വീട്ടിലിരിക്കുന്ന താൻ അമ്മയുടെ യോ​ഗത്തിൽ ശബ്ദമുയർത്തുന്നു എന്ന് വാർത്തയിൽ കാണിക്കുന്നു : ഗണേഷ്കുമാർ

'അമ്മ' സംഘടന ക്ലബ്‌ ആണെന്ന പരാമർശത്തെ ചൊല്ലിയുള്ള വാദപ്രതിവാദത്തിൽഇടവേള ബാബുവിനെതിരെ വീണ്ടും കെ.ബി. ​ഗണേഷ് കുമാർ രംഗത്ത്. താരസംഘടന സ്വന്തം സ്വകാര്യവസ്തുവാണെന്ന് ധരിക്കരുതെന്ന് ഗണേഷ്കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇടവേള ബാബുവിന്റെ പരാമർശം വിക്കിപീ‍ഡിയ നോക്കിയാണെന്ന് ഗണേഷ് കുമാർ പരിഹസിച്ചു. ക്ലബിന്റെ ഇംഗ്ലീഷ് അർഥമല്ല ചോദിച്ചത്. ചോദിച്ച കാര്...