ഇറാനിൽ ഹിജാബ് പ്രക്ഷോഭത്തിന്‌ പിന്തുണച്ച ഓസ്കാർ ഫെയിം നടി അറസ്റ്റിൽ

രാജ്യത്തെ പിടിച്ചുകുലുക്കിയ രാജ്യവ്യാപകമായ പ്രതിഷേധങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഇറാനിലെ ഏറ്റവും പ്രശസ്തയായ നടിയും ഓസ്‌കാർ നേടിയ സിനിമയിലെ താരവുമായ തരാനെ അലിദൂസ്റ്റിയെ ഇറാൻ അധികൃതർ അറസ്റ്റ് ചെയ്തതായി സ്റ്റേറ്റ് മീഡിയ അറിയിച്ചു. ഹിജാബ്‌ ശരിയായി ധരിച്ചില്ല എന്ന കുറ്റം ചാര്‍ത്തി ഇറാനിലെ മതകാര്യ പൊലീസ്‌ പിടികൂടിയ യുവ...