പ്രതിപക്ഷത്തിന്റെ അസാധാരണ പ്രതിഷേധം…സ്‌പീക്കറുടെ ഓഫീസ്‌ ഉപരോധിച്ചു, വാച്ച്‌ ആന്‍ഡ്‌ വാര്‍ഡുമായി സംഘര്‍ഷം

തുടർച്ചയായി അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുന്നതായി ആരോപിച്ച് നിയമസഭ ബഹിഷ്കരിച്ച പ്രതിപക്ഷ എംഎൽഎമാർ അസാധാരണമായ ഒരു പ്രതിഷേധത്തിന് തയ്യാറായത് വലിയ സംഘർഷം സൃഷ്ടിച്ചു. സ്പീക്കർ എ.എൻ.ഷംസീറിന്റെ ഓഫിസ് ഉപരോധിക്കുകയാണ് പ്രതിപക്ഷം ചെയ്തത്. വാച്ച് ആൻഡ് വാർഡും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സഭാഹാളിനു പുറത്തു വാച്ച് ആൻഡ് വാർഡ...