മുഹമ്മദ്‌ നബിയെ നിന്ദിച്ചു: കാണ്‍പൂരില്‍ സംഘർഷം,കല്ലേറ്

യുപിയിൽ ബിജെപി നേതാവ് പ്രവാചകൻ മുഹമ്മദ്‌ നബിയെ നിന്ദിച്ച സംഭവത്തില്‍ കാണ്‍പൂരില്‍ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. സംഭവത്തിൽ 18 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മൂന്ന് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 40 പേർ പ്രതികളാണ്. 1000 പേരെ ഇനിയും തിരിച്ചറിയാനുണ്ട്. ഗ്യാൻവാപി പള്ളി വിഷയത്തിൽ അടുത്തിടെ നടന്ന വാർത്താ സംവാദത്തിനിടെ മുഹമ്...