ആസൂത്രിത കൊലപാതകങ്ങൾ വർധിക്കുന്നു: കശ്‍മീരി പണ്ഡിറ്റ്‌ അധ്യാപകർക്ക് സ്ഥലംമാറ്റം

കശ്മീരിൽ സാധാരണക്കാരെ ലക്ഷ്യം വെച്ച് ആസൂത്രിത കൊലപാതകങ്ങൾ വർധിക്കുന്നതിന് പിന്നാലെ ,ശ്രീനഗറിൽ നിയമിച്ച 177 കശ്മീരി പണ്ഡിറ്റ് അധ്യാപകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് സ്ഥലംമാറ്റാൻ സർക്കാർ ഉത്തരവിട്ടു. സ്ഥലം മാറ്റണമെന്ന ഇവരുടെ ആവശ്യത്തെത്തുടർന്നാണ് നടപടി. കശ്മീരി പണ്ഡിറ്റ് സമൂഹത്തെയും കുടിയേറ്റ തൊഴിലാളികളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അധികരിക്കുന്...