ബിനീഷ് കോടിയേരിക്കെതിരെ കേസിൽ വിധി വരുന്നത് വരെ നടപടിയെടുക്കരുതെന്ന് നിലപാടെടുത്ത ഗണേഷ് കുമാർ ഇരട്ട നീതി കാണിക്കരുത് : ഇടവേള ബാബുവിന്റെ കത്ത്

'അമ്മ' സംഘടനയെ സംബന്ധിച്ച് കെബി ഗണേഷ് കുമാർ നടത്തിയ പരാമർശങ്ങളിൽ ഗണേഷ് കുമാറിന് കത്തയച്ച് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു.‘അമ്മ’ സംഘടന ക്ലബ്ബ് ആണെങ്കിൽ അതിൽ അംഗമാകാനില്ലെന്നായിരുന്നു ഗണേഷ് കുമാർ പറഞ്ഞത്. ക്ലബ്ബ് എന്നത് മോശം വാക്കല്ലെന്നും മനസ്സിൽ പോലും ചിന്തിക്കാത്ത ഒരു അർഥം കണ്ടെത്തി ചീട്ടു കളിക്കാനും മദ്യപിക്കുവാനുമുള്ള വേദിയായി ഇതിനെ വ്യാ...