സിവില്‍ പോലീസ് ഓഫീസർ ആത്മഹത്യ ചെയ്ത നിലയിൽ ; മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് ആരോപണം

തിരുവനന്തപുരം തമ്പാനൂരിലെ സ്വകാര്യ ലോഡ്ജില്‍ സിവില്‍ പോലീസ് ഓഫീസറെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ എസ്.ജെ സജിയാണ് മരിച്ചത്. മേലുദ്യോഗസ്ഥരുടെ പീഡനമാണ് മരണത്തിന് കാരണമെന്ന് സജിയുടെ കുടുംബം ആരോപിക്കുന്നു.