വിഷാദരോഗികളുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നു… കൗമാരപ്രായക്കാരില്‍ നാലുപേരില്‍ ഒരാള്‍ക്ക് എന്ന നിരക്കില്‍ വിഷാദരോഗം…കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരിലും രോഗം കൂടുതല്‍..

അടുത്ത കാലത്ത് ഇന്ത്യയില്‍ വിഷാദ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് സൂചനകള്‍. ഇതില്‍ ധനികര്‍ എന്നോ ദരിദ്രര്‍ എന്നോ വ്യത്യാസമില്ല. നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ വിഷാദ രോഗത്തിനുള്ള പങ്ക് ഇതിനകം തെളിഞ്ഞതാണ്. ആമീര്‍ ഖാന്റെ മകള്‍ അടുത്ത കാലത്താണ് താന്‍ വര്‍ഷങ്ങളായി വിഷാദരോഗത്തിനടിമയാണ് എന്ന കാര്യം വെളിപ്പെടുത്തിയത്. കൗമാരപ്രായത്ത...